രജനികാന്തിന്‍റെ മകനായി ഹൃത്വിക് റോഷന്‍ !

ഹൃത്വിക് റോഷന്‍ വന്നു, രജനികാന്തിന്‍റെ മകനായി!

Rajinikanth, Rajni, Hrithvik Roshan, Kabali, Renjith, Mohanlal, രജനികാന്ത്, ഹൃത്വിക് റോഷന്‍, കബാലി, രഞ്ജിത്, മോഹന്‍ലാല്‍
Last Updated: വെള്ളി, 22 ജൂലൈ 2016 (21:14 IST)
രജനികാന്തിന്‍റെ മകനായി ഹൃത്വിക് റോഷന്‍ ! അത്ഭുതപ്പെടുത്തുന്ന വാര്‍ത്ത അല്ലേ? എന്നാല്‍ അങ്ങനെ ഒരു സിനിമ ഉണ്ടായിട്ടുണ്ട്. 1986ല്‍ പുറത്തിറങ്ങിയ ഭഗ്‌വാന്‍ ദാദ എന്ന ഹിന്ദിച്ചിത്രത്തിലാണ് രജനിയുടെ മകനായി ഹൃത്വിക് റോഷന്‍ അഭിനയിച്ചത്. രജനിയുടെ ദത്തുപുത്രനായ 12കാരനായാണ് ഹൃത്വിക് അവതരിപ്പിച്ചത്.

ജെ ഓം‌പ്രകാശ് സംവിധാനം ചെയ്ത ഭഗ്‌വാന്‍ ദാദ ഒരു ക്രൈം ഡ്രാമ ചിത്രമാണ്. രജനികാന്തിന് ശ്രീദേവിയാണ് നായിക. ഗോവിന്ദ എന്നാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്.

ആക്ഷന്‍ സിനിമയാണെങ്കിലും രജനിയും ഹൃത്വിക്കും തമ്മിലുള്ള ഹൃദയബന്ധവും ഈ സിനിമയുടെ ഹൈലൈറ്റാണ്. ഒടുവില്‍ വില്ലന്‍‌മാരുടെ മര്‍ദ്ദനമേറ്റ് ഹൃത്വിക് അവതരിപ്പിച്ച കഥാപാത്രം മരിക്കുകയാണ്.

ഇപ്പോള്‍ രജനികാന്ത് ചെയ്യുന്നതിനേക്കാള്‍ അമാനുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂപ്പര്‍താരമാണ് ഹൃത്വിക് റോഷന്‍. ക്രിഷ് പോലുള്ള ഹൃത്വിക് കഥാപാത്രങ്ങളെ നെഞ്ചേറ്റുന്നവരാണ് ഇന്ത്യന്‍ പ്രേക്ഷകര്‍.

രജനികാന്തും ഒരുപക്ഷേ ഹൃത്വിക് റോഷന്‍റെ സിനിമകളുടെ ആരാധകനയായിരിക്കാം. ഹൃത്വിക് ഒരു രജനിഫാന്‍ ആയിരിക്കുമോ എന്ന് സംശയിക്കേണ്ട കാര്യം തന്നെ ഇല്ലല്ലോ !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :