മൈ ബോസ് വന്‍ ഹിറ്റ്, പൃഥ്വിരാജിന് കൈയടി

WEBDUNIA|
PRO
അപ്രതീക്ഷിതമായി വന്ന സമരം മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടം സമ്മാനിച്ച വാരമാണ് കടന്നുപോയത്. എന്നാല്‍ സമരം കൊണ്ട് നല്ല സിനിമകളെ തകര്‍ക്കാനാവില്ല എന്നാണ് പൃഥ്വിരാജ് നായകനായ ‘അയാളും ഞാനും തമ്മില്‍’ തെളിയിക്കുന്നത്. സമരം മൂലം ഒരുകോടിയോളം രൂപ നഷ്ടമുണ്ടായെങ്കിലും ഇപ്പോള്‍ ബോക്സോഫീസില്‍ വലിയ മുന്നേറ്റമാണ് ഈ ലാല്‍ ജോസ് ചിത്രം നടത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിന് കൈയടി ലഭിക്കുന്ന മലയാളചിത്രമായി അയാളും ഞാനും തമ്മില്‍.

ദിലീപ് നായകനായ മൈ ബോസ് ആണ് ഈ ആഴ്ചയില്‍ ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത്. ലാളിത്യമുള്ള കഥയും നല്ല തമാശകളുമാണ് മൈ ബോസിനെ വന്‍ ഹിറ്റാക്കുന്നത്. സംവിധായകനായ ജീത്തു ജോസഫിന് മൈ ബോസ് ഹാട്രിക് വിജയമാണ് സമ്മാനിച്ചിരിക്കുന്നത്.

ഈ ആഴ്ചയിലെ ഹിറ്റ്ചാര്‍ട്ട് ഇപ്രകാരമാണ്:

1. മൈ ബോസ്
2. അയാളും ഞാനും തമ്മില്‍
3. ‘916’
4. ട്രിവാന്‍ഡ്രം ലോഡ്ജ്
5. ജവാന്‍ ഓഫ് വെള്ളിമല

പുതിയ റിലീസായ ‘916’ പ്രേക്ഷകരെ ആകര്‍ഷിക്കുന്നില്ല. എങ്കിലും ചിത്രം നഷ്ടം വരില്ല എന്നാണ് സൂചന. എന്നാല്‍ മമ്മൂ‍ട്ടിച്ചിത്രമായ ‘ജവാന്‍ ഓഫ് വെള്ളിമല’ കനത്ത പരാജയമായി. തിയേറ്റര്‍ സമരം ജവാന്‍ ഓഫ് വെള്ളിമലയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :