ഭൂതം ഒന്നാമത്; ഭ്രമരത്തിന് കാലിടറി

PROPRO

ജയസൂര്യ എന്ന യുവതാരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയമായ ‘ഇവര്‍ വിവാഹിതരായാല്‍’ ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്താണ്. സമീപകാലത്ത് ടു ഹരിഹര്‍ നഗറിന് ശേഷം പ്രേക്ഷകരെ ഏറ്റവും രസിപ്പിച്ച സിനിമയാണ് ഇത്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ ഗാനങ്ങളും ഗംഭീരമാണ്.

പ്രേക്ഷകരുടെ പള്‍സറിഞ്ഞാണ് സജി സുരേന്ദ്രന്‍ ആദ്യ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പുതുമയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്‍റെ ജയറാം ചിത്രം ഭാഗ്യദേവതയാണ് നാലാം സ്ഥാനത്ത്. ഭാഗ്യദേവതയ്ക്ക് ഇപ്പോഴും കുടുംബപ്രേക്ഷകരുടെ തിരക്കുണ്ട്.

നവാഗതനായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചറാണ് ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാമത്. ഗ്ലാമറോ, വയലന്‍സോ, കോമഡിയ്ക്ക് വേണ്ടിയുള്ള കോമഡിയോ ഒന്നുമില്ലാതെ തന്നെ ഈ ചിത്രം വന്‍ വിജയമാണ് നേടുന്നത്. വ്യത്യസ്തമായ ഒരു ത്രില്ലര്‍ വളരെ ലളിതമായി അവതരിപ്പിച്ചുവെന്നതാണ് പാസഞ്ചറിന്‍റെ വിജയം.

WEBDUNIA|
കനത്ത മഴയില്‍ കളക്ഷന്‍ ചുരുങ്ങിപ്പോയ ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകള്‍ സജീവമായപ്പോള്‍ മമ്മൂട്ടി നായകനായ ‘ഈ പട്ടണത്തില്‍ ഭൂതം’ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ്. മഴയ്ക്ക് ശമനമുണ്ടായതോടെ കുടുംബങ്ങള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിത്തുടങ്ങി.

ഭൂതത്തിന്‍റെ വിജയത്തെ മഴ പ്രതികൂലമായി ബാധിക്കുമോയെന്ന് സിനിമാലോകം ആശങ്കപ്പെട്ടെങ്കിലും അതുണ്ടായില്ല. മഴ കുറഞ്ഞതോടെ ഭൂതം വന്‍ കുതിപ്പാണ് നടത്തിയത്. ഭ്രമരത്തെ തള്ളിമാറ്റി ഒന്നാം സ്ഥാനത്തെത്തിയ ഭൂതത്തിന് മിക്ക സെന്‍ററുകളിലും ഫസ്റ്റ് ഷോ ഹൌസ് ഫുള്ളാണ്. വാരാന്ത്യങ്ങളില്‍ നിറഞ്ഞു കവിയുന്ന ജനക്കൂട്ടമാണ് ഭൂതം കളിക്കുന്ന തിയേറ്ററുകളില്‍.

അതേ സമയം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മോഹന്‍ലാല്‍ - ബ്ലെസി ടീമിന്‍റെ ഭ്രമരത്തിന് കനത്ത മഴയില്‍ കാലിടറി. കളക്ഷനില്‍ വന്‍ തകര്‍ച്ചയുണ്ടായ ഭ്രമരം മഴയ്ക്ക് ശമനമുണ്ടായിട്ടും നില പരുങ്ങലിലാണ്. പല സെന്‍ററുകളിലും ഭ്രമരം മാറിയിട്ടുണ്ട്. പുതിയ റിലീസുകള്‍ വന്നതും ഭ്രമരത്തിന്‍റെ വിജയത്തെ സാരമായി ബാധിച്ചു. റിപ്പീറ്റ് ഓഡിയന്‍സ് ഇല്ലാത്തതാണ് ഈ ബ്ലെസിച്ചിത്രത്തിന് തിരിച്ചടിയായത്.
ജയറാമിന്‍റെ വിന്‍റര്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. ജയറാമിന്‍റെ തന്നെ രഹസ്യപ്പോലീസ്, പൃഥ്വിരാജിന്‍റെ പുതിയ മുഖം, രാജസേനന്‍റെ ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്നിവയാണ് പുതിയ റിലീസുകള്‍. ഇതില്‍ പുതിയ മുഖത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :