കസബയ്ക്ക് കഴിഞ്ഞില്ല, ‘ഒപ്പം’ അത് ചെയ്തു; പ്രേമം ഇനി പഴങ്കഥ!

‘പ്രേമ’ത്തെ പുഷ്പം പോലെ തകര്‍ത്തു, ‘ഒപ്പം’ 7 ദിവസം കൊണ്ട് 10.03 കോടി!

Mohanlal, Oppam, Premam, Kasaba, Priyadarshan, Mammootty, Dileep, Prithviraj, Oozham, മോഹന്‍ലാല്‍, ഒപ്പം, പ്രേമം, കസബ, പ്രിയദര്‍ശന്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ഊഴം
Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (16:56 IST)
‘ഒപ്പം’ മലയാളത്തിന് മറ്റൊരു ദൃശ്യമല്ല. മറ്റൊരു പ്രേമവുമല്ല. മലയാളത്തിന്‍റെ ഏറ്റവും വലിയ ഹിറ്റ് ജനിച്ചിരിക്കുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രം കേരളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുകയാണ്. ആദ്യ എട്ടുദിവസം കൊണ്ട് 10 കോടി കളക്ഷന്‍ നേടിയ പ്രേമത്തിന്‍റെ റെക്കോര്‍ഡ് ഒപ്പം പഴങ്കഥയാക്കി.

ഏഴുദിവസം കൊണ്ട് ഒപ്പത്തിന്‍റെ കളക്ഷന്‍ 10.3 കോടിയാണ്. ഈ റെക്കോര്‍ഡ് മമ്മൂട്ടിച്ചിത്രമായ നേടുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നെങ്കിലും ആ സിനിമയ്ക്ക് അത് കഴിഞ്ഞില്ല. എന്തായാലും ഒപ്പം ഈ രീതിയിലാണ് മുമ്പോട്ട് പോകുന്നതെങ്കില്‍ അത് മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡായിരിക്കും.

തിരുവോണ ദിവസം ജനത്തിരക്ക് പരിഗണിച്ച് പല സെന്‍ററുകളിലും സെക്കന്‍റ് ഷോയ്ക്ക് ശേഷവും അഡീഷണല്‍ ഷോകള്‍ നടത്തേണ്ടിവന്നു. മികച്ച ഗാനങ്ങളും ഞെട്ടിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ക്ലൈമാക്സും മോഹന്‍ലാലിന്‍റെ അസാധാരണ പ്രകടനവുമെല്ലാമായി ഒപ്പം പ്രേക്ഷകര്‍ക്ക് എല്ലാം തികഞ്ഞ ഒരു ഓണക്കാഴ്ചയായി മാറിയിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :