2000 മുതല്‍ 2011 വരെയുള്ള പന്ത്രണ്ടുവര്‍ഷക്കാലം മലയാള സിനിമയ്ക്ക് അത്ര മെച്ചമായ കാലമായിരുന്നില്ല. നിലവാരം കുറഞ്ഞ സൃഷ്ടികള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ട് തളര്‍ച്ചയില്‍ ഉറങ്ങിയ കാലമായിരുന്നു അതെന്ന് പറയാം. ഔട്ട് സ്റ്റാന്‍ഡിംഗായുള്ള സിനിമകള്‍ വിരളമെന്നു തന്നെ പറയണം. എണ്‍പതുകളെയും തൊണ്ണൂറുകളെയും മലയാളികള്‍ മനസില്‍ നമിച്ചിട്ടുണ്ടാകും.
എങ്കിലും മലയാളം വെബ്ദുനിയ സിനിമാ ടീം ഒരു ശ്രമം നടത്തിനോക്കുകയാണ്. കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയില്‍ ഇറങ്ങിയ നല്ല സിനിമകള്‍ ഏതൊക്കെ? ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ 12 സിനിമകള്‍ കണ്ടെത്താനായി. പല തലങ്ങളിലുള്ള മികവ് പരിശോധിച്ച ശേഷമാണ് ഈ തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ കാര്യത്തില്‍ ചിലപ്പോള്‍ വായനക്കാര്‍ക്ക് വിയോജിപ്പുണ്ടാകാം. അങ്ങനെയെങ്കില്‍, കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ റിലീസായവയില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട 12 സിനിമകള്‍ കമന്റ് ബോക്സില്‍ എഴുതുക. ആരോഗ്യകരമായ ഒരു ചര്‍ച്ച പ്രതീക്ഷിക്കുന്നു.