അബ്‌ദുള്ള വേണോ ദശരഥം വേണോ? കുഴപ്പിക്കുന്ന ചോദ്യമാണ്!

മോഹന്‍ലാല്‍ പറഞ്ഞു - എഴുതാന്‍ എളുപ്പമുള്ളത് ആദ്യമെഴുത്!

Mohanlal, Sibi Malayil, Lohithadas, Dasaratham, Gauthami, Kamalhasan, മോഹന്‍ലാല്‍, സിബി മലയില്‍, ലോഹിതദാസ്, ദശരഥം, ഗൌതമി, കമല്‍ഹാസന്‍
Last Modified വെള്ളി, 30 ഡിസം‌ബര്‍ 2016 (16:15 IST)
ഹിസ് ഹൈനസ് അബ്‌ദുള്ളയാണോ ദശരഥമാണോ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം? ഉത്തരം പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടും അല്ലേ? കാരണം, രണ്ടും ഒന്നാന്തരം സിനിമകളാണ്. മഹാനടനായ മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച അഭിനയപ്രകടനങ്ങള്‍ സാധ്യമായ രണ്ടുസിനിമകള്‍.

ഈ രണ്ടുസിനിമകളുടെയും കഥകള്‍ ഒരേസമയമാണ് തിരക്കഥാകൃത്ത് ലോഹിതദാസിന്‍റെ മനസില്‍ ഉരുവം‌കൊണ്ടത്. ചെറിയ ത്രെഡുകളായാണ് ലോഹി ഈ കഥകള്‍ സംവിധായകനായ സിബി മലയിലിനോട് പറഞ്ഞത്. അവ ഇങ്ങനെയായിരുന്നു:

വാടകയ്ക്ക് ഒരു പുരുഷന്‍ കൊലപാതകം നടത്താനെത്തുന്നു - ഹിസ് ഹൈനസ് അബ്‌ദുള്ള!

വാടകയ്ക്ക് ഒരു സ്ത്രീ ഗര്‍ഭം ധരിക്കുന്നു - ദശരഥം!

രണ്ടുകഥകളും സിബിക്ക് ഇഷ്ടമായി. മോഹന്‍ലാലിനും രണ്ട് കഥകളും ഇഷ്ടപ്പെട്ടു. എഴുതാന്‍ എളുപ്പമുള്ളത് ആദ്യമെഴുതെന്ന് മോഹന്‍ലാല്‍ ലോഹിയോടുപറഞ്ഞു. അങ്ങനെ ലോഹി ആദ്യം ദശരഥമെഴുതി. അധികം വൈകാതെ ഹിസ് ഹൈനസ് അബ്‌ദുള്ളയും!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :