വിമർശിച്ചിട്ടും പരിഹരിച്ചിട്ടും പിന്മാറിയില്ല, കോടികൾ വാരിക്കൂട്ടിയ മമ്മൂട്ടിച്ചിത്രം!

അപർണ| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (11:23 IST)
1921ൽ നടന്ന മലബാർ കലാപവുമായി ബന്ധപ്പെട്ട ചരിത്രകഥയേയും സംഭവത്തേയും പശ്ചാത്തലമാക്കി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് 1921. നായകൻ മമ്മൂട്ടി. 1 കോടി 20 ലക്ഷമായിരുന്നു അന്നത്തെ ചിലവ്. ലക്ഷങ്ങൾ കൊണ്ട് മാത്രമായിരുന്നു അന്നുവരെ മലയാള സിനിമകൾ അണിയിച്ചൊരുക്കിയിരുന്നത്.

അതുവരെയുണ്ടായിരുന്ന കണക്കുകളാണ് എന്ന മമ്മൂട്ടി ചിത്രം തകർത്തത്. മണ്ണിൽ മുഹമ്മദായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ആദ്യത്തെ ചിത്രമായി 1921 റെക്കോർഡിട്ടു. മമ്മൂട്ടിയുടെ അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലെ ഖാദർ എന്ന കഥാപാത്രം.

ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു ഐ വി ശശി ഒരുക്കിയത്. ചിത്രത്തിൽ നിന്നും പിന്മാറുന്നതാണ് നല്ലതെന്നും ഇല്ലെങ്കിൽ സൂപ്പർസ്റ്റാർ പരിവേഷം നഷ്ടമാകുമെന്നുമെല്ലാം ചിലർ മമ്മൂട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല. 1921 ആദ്യ ഷോ കണ്ട നിരൂപകരെല്ലാം നെറ്റി ചുളിച്ചു. മലബാർ കലപാത്തെ കച്ചവടമാക്കിയെന്നായിരുന്നു ഇവർ ആരോപിച്ചത്.

നിരൂപകർക്കൊപ്പം മമ്മൂട്ടിയുടെ വിമർശകരും ചിത്രത്തെ കടന്നാക്രമിച്ചു. പക്ഷേ, പ്രേക്ഷകർ ആ സിനിമയെ കൈവിട്ടില്ല. കേരളക്കര ഒന്നാകെ ഏറ്റെടുത്ത ഈ ചിത്രം വാരിക്കൂട്ടിയത് കോടികളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :