aparna shaji|
Last Modified ശനി, 15 ഏപ്രില്‍ 2017 (15:41 IST)
മമ്മൂട്ടിയും മോഹൻലാലും ഒക്കെ സിനിമയിൽ എത്തിയിട്ട് ഒരുപാട് വർഷങ്ങളായി. ഇരുവരുടെയും ഡേറ്റ് കിട്ടാൻ പുറകേ നടക്കുന്ന സംവിധായകർ നിരവധിയാണ്. എന്നാൽ, താൻ ഇപ്പോഴും സംവിധായകരോട് അവസരങ്ങൾ ചോദിക്കാറുണ്ടെന്ന് താരം പറയുന്നു. ആര്‍ജെ മാത്തുക്കുട്ടിക്കൊപ്പമുള്ള അഭിമുഖത്തില്‍ മമ്മുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോഴും അവസരങ്ങൾ ചോദിക്കുന്നതിന് തന്റേതായ കാരണങ്ങളും മമ്മുട്ടിക്കുണ്ട്. അവസരങ്ങള്‍ ചോദിക്കാതെ കിട്ടില്ല എന്നാണ് മമ്മുട്ടിയുടെ പക്ഷം. അതുകൊണ്ടാണ് ഇപ്പോഴും അദ്ദേഹം അവസരങ്ങള്‍ ചോദിക്കാന്‍ മടികാണിക്കാത്തതും.
അങ്ങനെ അവസരം ചോദിച്ച് വാങ്ങിയതില്‍ മമ്മൂട്ടിയുടെ ഒരു മികച്ച ചിത്രം കൂടിയുണ്ട്. രഞ്ജിതിന്റെ പാലേരി മാണിക്യം. പാലേരിമാണിക്യവുമായി രഞ്ജിത്ത് മുന്നോട്ട് പോകുന്ന കാര്യം തന്റെ ഒരു സുഹൃത്തില്‍ നിന്നായിരുന്നു മമ്മുട്ടി അറിയുന്നത്.
ഉടനെ
രഞ്ജിത്തിനെ വിളിച്ചു. പാലേരിമാണിക്യം സിനിമയാക്കുകയാണോ എന്ന് ചോദിച്ചു. അതെ അതിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടി ഒരു വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചിരിക്കുകയായിരുന്നെന്നായിരുന്നു മറുപടി. മമ്മുട്ടി ആ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. രഞ്ജിത്തിനെ വിളിച്ച മമ്മുട്ടി ചോദിച്ചു, 'എനിക്ക് റോള്‍ ഒന്നും ഇല്ലെ?'
മമ്മുട്ടി രഞ്ജിത്തിനോട് ചോദിച്ചത് ഒരു റോള്‍ ആയിരുന്നെങ്കിലും കിട്ടിയത് മൂന്ന് റോള്‍ ആയിരുന്നു. പാലേരിമാണിക്യത്തിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രവും നായകനും ഉള്‍പ്പെടെ മൂന്ന് റോളുകൾ മെഗാസ്റ്റാർ അവതരിപ്പിച്ചു. നിരവധി അവാർഡുകൾ നടനെ തേടിയെത്തി.