അപർണ|
Last Updated:
ബുധന്‍, 22 ഓഗസ്റ്റ് 2018 (15:20 IST)
ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ദിലീപ് നായകനായി മാറിയ ആദ്യ ചിത്രമായിരുന്നു മാനത്തെ കൊട്ടാരം. ദിലീപ് എന്നു തന്നെയായിരുന്നു കഥാപാത്രത്തിന്റെ പേരും. റോബിൻ തിരുമലയും അൻസാർ കലാഭവനും ചേർന്നൊരുക്കിയ തിരക്കഥയിൽ സുനിൽ ആണ് ചിത്രം സംവിധാനം ചെയ്തത്. മഴയെത്തും മുൻപേ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ അനുഭവത്തെ കുറിച്ച് സംവിധായകൻ ലാൽ ജോസ് സഫാരി ചാനലിന് നൽകിയ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ വ്യക്തമാക്കി.
‘മമ്മൂക്കയുടെ നിർദേശ പ്രകാരമാണ് ചിത്രത്തിലേക്ക് ദിലീപിനെ നായകനാക്കിയത്. സൈന്യം എന്ന ചിത്രത്തിലെ ദിലീപിന്റെ അഭിനയമാണ് ഇതിന് കാരണമായത്. ഇതിനുശേഷമാണ് ഞാൻ മമ്മൂക്കയെ വെച്ച് മഴയത്തും മുൻപേ തുടങ്ങിയത്. രവീന്ദ്രൻ മാഷിന്റെ ആയിരുന്നു സംഗീതം‘.
‘മഴയെത്തും മുൻപേ എന്ന ചിത്രത്തിൽ മമ്മൂക്കയുമായി ഒരു അടുപ്പമുണ്ടായി. ലൊക്കേഷനിൽ ഇടയ്ക്ക് ദിലീപും വരുമായിരുന്നു. നമ്മുടെ രണ്ട് സിനിമകളും ഒരുമിച്ച് ക്രിസ്തുമസിന് ഏറ്റുമുട്ടുകയാണെന്ന് ദിലീപ് മമ്മൂക്കയോട് പറഞ്ഞത് ഓർക്കുന്നു. മാനത്തെ കൊട്ടാരവും മഴയത്തും മുൻപേയും ഹിറ്റായി.‘
കമൽ സാറിനും ശ്രീനിയേട്ടനും മമ്മൂക്കയ്ക്കും വലിയൊരു പേര് നേടിക്കൊടുത്ത സിനിമയായി മഴയെത്തും മുൻപേ മാറിയെന്ന് ലാൽ ജോസ് പറയുന്നു.