മയക്കുമരുന്ന് കേസിൽ കുരുങ്ങി തെന്നിന്ത്യൻ താരങ്ങൾ: ചാർമി കൗർ അടക്കമുള്ള താരങ്ങൾക്കെതിരെ കുറ്റപത്രം

അഭിറാം മനോഹർ| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (19:34 IST)
മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട തെന്നിന്ത്യൻ താരങ്ങൾക്ക് കുരുക്ക് മുറുകുന്നു. കേസിൽ നടി ചാര്‍മി കൗര്‍, തെലുങ്കു നടന് നവദീപ്, സംവിധായകന്‍ പുരി ജഗനാഥ് എന്നിവര്‍ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. അതേസമയം ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി, രാകുല്‍ പ്രീത് സിങ്ങിനെയും ഇഡി വീണ്ടും ചോദ്യം ചെയ്യുകയാണ്. കന്നഡ നടി അനുശ്രീ പ്രധാന മയക്കുമരുന്ന് ഇടനിലക്കാരിയെന്നാണ് എന്‍സിബി കണ്ടെത്തൽ.

2017ല്‍ തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിന്‍റെ അന്വേഷണമാണ് തെന്നിന്ത്യൻ താരങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് 30 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് എന്‍സിബി ഹൈദരാബാദില്‍ നിന്ന് പിടികൂടിയിരുന്നു. ഇതിലെ ചോദ്യം ചെയ്യലിൽ നിന്നാണ് തെന്നിന്ത്യന്‍ സിനിമാ മേഖലയിലാണ് വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തിയത്.


സംവിധായകന്‍ പുരി ജഗനാഥ്, നടി ചാര്‍മ്മി എന്നിവരുടെ ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടികാട്ടിയാണ് കുറ്റപത്രം. മുടിയുടേയും നഖത്തിന്‍റെയും രക്തത്തിന്‍റെയും സാംപിള്‍ പരിശോധനയക്ക് നല്‍കാന്‍ ചാര്‍മ്മി തയാറാകാത്തതും സംശയം ബലപ്പെടുത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :