ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് 4 വയസ്സ്, സന്തോഷം പങ്കുവെച്ച് നിവിന്‍ പോളി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (10:14 IST)

നിവിന്‍ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലെത്തിയത്. ആദ്യസിനിമയായ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ചിത്രത്തിന് ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന വീണ്ടും സിനിമയില്‍ സജീവമായത്. അങ്ങനെ ഒട്ടേറെ പ്രത്യേകതയുള്ള ഒരു സിനിമ കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ഇന്ന് ചിത്രം റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശാന്തി കൃഷ്ണ അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ഈ ചിത്രത്തിലൂടെയാണ്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ചിത്രം 2017-ലായിരുന്നു പുറത്തിറങ്ങിയത്. ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതമൊരുക്കി. ഛായാഗ്രഹണം മുകേഷ് മുരളീധരന്‍. ചിത്രസംയോജനം ദിലീപ് ഡെന്നീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :