അങ്കിളിനെ മലര്‍ത്തിയടിക്കുമോ അരവിന്ദന്‍? തകര്‍പ്പന്‍ ബോക്സോഫീസ് പ്രകടനവുമായി വിനീത് ശ്രീനിവാസന്‍

ബുധന്‍, 2 മെയ് 2018 (18:28 IST)

അങ്കിള്‍, മമ്മൂട്ടി, ജോയ് മാത്യു, വിനീത് ശ്രീനിവാസന്‍, മുത്തുമണി, ഉര്‍വശി, Uncle, Mammootty, Joy Mathew, Vineeth Sreenivasan, Muthumani, Urvashi

മമ്മൂട്ടിയുടെ ‘അങ്കിള്‍’ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത ചിത്രം ജോയ് മാത്യുവിന്‍റെ ഗംഭീര തിരക്കഥയുടെ പിന്‍‌ബലത്തിലാണ് വലിയ ഹിറ്റായി മാറുന്നത്. മമ്മൂട്ടിയുടെയും മുത്തുമണിയുടെയും കാര്‍ത്തിക മുരളീധരന്‍റെയും പ്രകടനങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
 
എന്നാല്‍ അങ്കിളിനൊപ്പം തന്നെ മിന്നുന്ന ബോക്സോഫീസ് പ്രകടനം നടത്തുകയാണ് വിനീത് ശ്രീനിവാസന്‍ നായകനായ ‘അരവിന്ദന്‍റെ അതിഥികള്‍’. എം മോഹനന്‍ സംവിധാനം ചെയ്ത ഈ ഫീല്‍ ഗുഡ് മൂവി വിനീത് ശ്രീനിവാസന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.
 
മൂകാംബികയുടെ പശ്ചാത്തലത്തിലൊരുങ്ങിയ ഈ സിനിമ ഉര്‍വശി, ശാന്തികൃഷ്ണ, ശ്രീനിവാസന്‍, പ്രേം‌കുമാര്‍, കെ പി എ സി ലളിത തുടങ്ങിയവരുടെ മികച്ച അഭിനയപ്രകടനം കൊണ്ട് വിസ്മയിപ്പിക്കുകയാണ്. മൂകാംബികയുടെ ഭക്തിതുളുമ്പുന്ന അന്തരീക്ഷവും ഷാന്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങളും മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. 
 
കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് അരവിന്ദനെ ഈ വര്‍ഷത്തെ മെഗാഹിറ്റ് ചിത്രങ്ങളുടെ ഗണത്തില്‍ മുന്‍‌നിരയിലെത്തിക്കുന്നത്. ക്ലൈമാക്സില്‍ വിനീത് ശ്രീനിവാസന്‍ നടത്തുന്ന വിസ്മയിപ്പിക്കുന്ന അഭിനയപ്രകടനം മലയാളത്തിന് മറ്റൊരു മികച്ച നടനെക്കൂടി ലഭിക്കുന്നതായി സാക്‍ഷ്യപ്പെടുത്തുന്നു.
 
ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിവച്ചുകൊണ്ടാണ് അരവിന്ദന്‍റെ അതിഥികള്‍ അവസാനിക്കുന്നത്. എന്നാല്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ നിലനില്‍ക്കുമ്പോഴും അരവിന്ദനെ കുടുംബപ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാലിന്‍റെ 5 മോശം സിനിമകള്‍

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ എന്നും മികച്ച സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ...

news

മോഹന്‍ലാല്‍ ചിത്രം, സംവിധാനം റസൂല്‍ പൂക്കുട്ടി; പക്ഷേ പടം തിയേറ്ററിലെത്തില്ല!

റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഈ സിനിമ പക്ഷേ ...

news

കുഞ്ഞാലിമരക്കാരില്‍ മോഹന്‍ലാലിനൊപ്പം നാഗാര്‍ജ്ജുന, വിക്രം, പ്രണവ്!

മോഹന്‍ലാല്‍ നായകനാകുന്ന ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തില്‍ വന്‍ താരനിര. ...

Widgets Magazine