ആ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഒരു മണിക്കൂര്‍ സമയം കണ്ണുമടച്ച് വെട്ടിത്തള്ളി, നല്ല സീനുകള്‍ പലതും കുപ്പത്തൊട്ടിയില്‍ !

മോഹന്‍ലാല്‍, സിബി മലയില്‍, ഹിസ് ഹൈനസ് അബ്‌ദുള്ള, ലോഹിതദാസ്, Mohanlal, Sibi Malayil, His Highness Abdullah, Lohithadas
അനില്‍ സുഗതന്‍| Last Modified വ്യാഴം, 21 നവം‌ബര്‍ 2019 (20:07 IST)
മലയാളത്തിലെ ഏറ്റവും മനോഹരമായ സിനിമകളില്‍ ഒന്നാണ് മോഹന്‍ലാല്‍ ചിത്രമായ ഹിസ് ഹൈനസ് അബ്‌ദുള്ള. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചതും മോഹന്‍ലാല്‍ ആയിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ ഈ സിനിമ താന്‍ ഉദ്ദേശിച്ച രീതിയില്‍ ഒരു റിസള്‍ട്ട് ഉണ്ടാക്കുമോ എന്ന് സിബി മലയിലിന് ഭയമുണ്ടായിരുന്നു.

എഡിറ്റിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ചിത്രത്തിന്‍റെ ദൈര്‍ഘ്യം മൂന്നേമുക്കാല്‍ മണിക്കൂര്‍. കൃത്യമായി പറഞ്ഞാല്‍ 225 മിനിറ്റ്. ഇങ്ങനെ തന്നെ തിയേറ്ററിലെത്തിയാല്‍ പ്രശ്നമാണെന്ന് എല്ലാവര്‍ക്കും മനസിലായി. എങ്ങനെയെങ്കിലും ഒരു മണിക്കൂര്‍ ദൈര്‍ഘ്യം കുറച്ചേ പറ്റൂ.

ഒടുവില്‍ കണ്ണുമടച്ച് ഒരു മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള സീനുകള്‍ വെട്ടിത്തള്ളി. ഒരുപാട് നല്ല സീനുകളാണ് അങ്ങനെ മുറിച്ചുമാറ്റേണ്ടിവന്നത്.

1990 മാര്‍ച്ച് 31ന് കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ ഹിസ് ഹൈനസ് അബ്‌ദുള്ള റിലീസ് ചെയ്തു. അസാധാരണ വിജയമാണ് ഈ സിനിമ സ്വന്തമാക്കിയത്. മോഹന്‍ലാലിനും ലോഹിക്കും സിബിക്കുമെല്ലാം ഏറെ പ്രശംസ നേടിക്കൊടുത്തു അബ്‌ദുള്ള. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ഈ സിനിമയിലെ നാദരൂപിണിയിലൂടെ എം ജി ശ്രീകുമാര്‍ കരസ്ഥമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :