75 ദിവസങ്ങള്‍ പിന്നിട്ടു, സന്തോഷം പങ്കുവെച്ച് '777 ചാര്‍ളി' നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (14:54 IST)
ജൂണ്‍ 10 ന് തീയറ്ററുകളില്‍ എത്തി വന്‍ വിജയമായി മാറിയ ചിത്രമാണ് '777 ചാര്‍ളി'. ഇപ്പോഴിതാ പ്രദര്‍ശനത്തിന് എത്തി 75 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍. സ്‌നേഹവും കണ്ണുനീരും നിറഞ്ഞ ഈ കഥ സ്വീകരിച്ച പ്രേക്ഷകരോട് അവര്‍ നന്ദി പറഞ്ഞു.
ഏകാന്തതയില്‍ തളച്ചിടപ്പെട്ട, പരുക്കനായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. നായകള്‍ക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാര്‍ലിയെ ധര്‍മ എത്തിക്കുന്നതും അതിനെ തുടര്‍ന്ന് ധര്‍മക്ക് ചാര്‍ലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളും നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഗാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാര്‍ലിയുടെയും ധര്‍മയുടെയും മത്സരിച്ചുള്ള ഗംഭീര പ്രകടനം തന്നെയാണ് ഗാനരംഗത്തിന്റെ പ്രത്യേകത. ഒട്ടും നാടകീയത സൃഷ്ടിക്കാതെയുള്ള, ഇരുവരുടെയും അഭിനയമുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ സംഭാഷണം: കിരണ്‍രാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്. പ്രൊഡക്ഷന്‍ മാനേജര്‍: ശശിധര ബി, രാജേഷ് കെ.എസ്. എന്നിവര്‍, വിവിധ ഭാഷകളിലെ വരികള്‍: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവര്‍, ഡയറക്ഷന്‍ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാര്‍ത്തിക് വട്ടികുട്ടി, ദാമിനി ധന്‍രാജ്, പ്രസാദ് കാന്തീരവ, നിതിന്‍ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവര്‍, മീഡിയാ പാര്‍ട്ണര്‍: മൂവി റിപ്പബ്ലിക്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി: എം. ആര്‍ പ്രൊഫഷണല്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :