‘ദിനേശാ... കുടുംബം കോഞ്ഞാണ്ടയായിപ്പോകുമേ...’ വിറപ്പിക്കാന്‍ ഇന്ദുചൂഢന്‍ വീണ്ടും?

വ്യാഴം, 16 ഫെബ്രുവരി 2017 (11:16 IST)

Widgets Magazine
Mohanlal, Renjith, Shaji Kailas, Antony, Narasimham, Mammootty, Induchoodan, മോഹന്‍ലാല്‍, രഞ്ജിത്, ഷാജി കൈലാസ്, ആന്‍റണി, നരസിംഹം, മമ്മൂട്ടി, ഇന്ദുചൂഢന്‍

മലയാളക്കരയെ കുലുക്കിവിറപ്പിച്ച വിജയമായിരുന്നു ‘നരസിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രം നേടിയത്. ആ സിനിമ ഉയര്‍ത്തിയ ആവേശം മലയാളികളില്‍ ഇപ്പോഴുമുണ്ട്. ആ ചിത്രത്തിലെ മോഹന്‍ലാല്‍ ഡയലോഗായ ‘പോ മോനേ ദിനേശാ’ യുടെ അത്രയും തരംഗമായ മറ്റൊരു ഡയലോഗില്ല. 
  
‘പോ മോനേ ദിനേശാ...’ എന്ന ഡയലോഗിന് ശേഷം സവാരിഗിരിയും ഇട്ടിക്കണ്ടപ്പനും പോലെ തുടര്‍ച്ചയായി നായകന്‍‌മാരുപയോഗിക്കുന്ന ഡയലോഗുകള്‍ പലത് രഞ്ജിത് എഴുതിയെങ്കിലും അവയൊന്നും ‘ദിനേശന്‍’ പോലെയായില്ല. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധന്‍‌മാര്‍ വരെ സംസാരത്തിന്‍റെ പല ഘട്ടങ്ങളിലും ഇന്ന് സാധാരണയായി ഉപയോഗിച്ചുവരുന്ന ഡയലോഗായി പോ മോനേ ദിനേശാ മാറിയിട്ടുണ്ട്.
 
കോഴിക്കോട് ഓഫീസേഴ്സ് ക്ലബില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ വന്നിരുന്ന ഒരു ഡോക്ടര്‍ എല്ലാവരെയും ‘ദിനേശാ...’ എന്നായിരുന്നു വിളിച്ചിരുന്നത്. ദിനേശാ ചേര്‍ത്തുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളില്‍ നിന്നാണ് രഞ്ജിത്തിനും ഷാജി കൈലാസിനും ‘പോ മോനേ ദിനേശാ’ എന്ന ഡയലോഗ് ലഭിക്കുന്നത്.
 
കാലമെത്ര കഴിഞ്ഞാലും ‘പോ മോനേ ദിനേശാ...’ എന്ന ഡയലോഗ് തിളക്കമൊട്ടും കുറയാതെ നിലനില്‍ക്കുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിനും രഞ്ജിത്തിനും മോഹന്‍ലാലിനും അഭിമാനിക്കാം. ഇനിയൊരിക്കല്‍ കൂടി പൂവള്ളി ഇന്ദുചൂഢന്‍ മലയാളക്കരയെ വിറപ്പിക്കുമോ? ഒരു രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ? ചിന്തിക്കേണ്ടത് രഞ്ജിത്തും ഷാജി കൈലാസുമാണ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹന്‍ലാല്‍ രഞ്ജിത് ഷാജി കൈലാസ് ആന്‍റണി നരസിംഹം മമ്മൂട്ടി ഇന്ദുചൂഢന്‍ Renjith Antony Narasimham Mammootty Induchoodan Mohanlal Shaji Kailas

Widgets Magazine

സിനിമ

news

കഥ കേട്ട് മമ്മൂട്ടിക്ക് ആവേശമായി, സിനിമ ഇറങ്ങിയപ്പോള്‍ പൊട്ടി!

മമ്മൂട്ടിയുടെ കരിയറില്‍ കയറ്റിറക്കങ്ങള്‍ പതിവാണ്. വമ്പന്‍ ഹിറ്റുകളും വന്‍ തകര്‍ച്ചകളും ...

news

10 മിനിറ്റേ ഉള്ളെങ്കിലും നായകന്‍ മമ്മൂട്ടി തന്നെ!

ചെറിയ ചെറിയ വേഷങ്ങളിലൂടെ നായകസ്ഥാനത്തെത്തിയ നടനാണ് മമ്മൂട്ടി. എന്നാല്‍ നായകനായ ശേഷം, ഒരു ...

news

എസ് എഫ് ഐക്കാരുടെ മേൽ ഒരു തുള്ളി ചോര പൊടിഞ്ഞാൽ, നിങ്ങൾ തീർന്നു! ; രൂപേഷ് പീതാംബരന് ഭീഷണി

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ രണ്ടാം ...

news

ധ്രുവങ്കള്‍ 16 ഞെട്ടിച്ചു, കാര്‍ത്തിക് നരേന് മമ്മൂട്ടിയുടെ ഡേറ്റ്? !

തമിഴകമാകെ ഇപ്പോള്‍ ധ്രുവങ്കള്‍ 16 തരംഗമാണ്. 21 വയസുള്ള ഒരു സംവിധായകന്‍ തമിഴ് ...

Widgets Magazine