ആ സൌന്ദര്യപ്പിണക്കം മാറിയപ്പോള്‍ മമ്മൂട്ടിക്ക് ഒരു ക്ലാസിക് സിനിമയുണ്ടായി!

ശനി, 10 ജൂണ്‍ 2017 (16:19 IST)

Widgets Magazine
Mammootty, Sukrutham, MT, Mohanlal, Harikumar, Gauthami, മമ്മൂട്ടി, സുകൃതം, എംടി, മോഹന്‍ലാല്‍, ഹരികുമാര്‍, ഗൌതമി

വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന കാര്യമാണ്. സംവിധായകന്‍ ഹരികുമാറും എം ടി വാസുദേവന്‍ നായരും ചേര്‍ന്ന് മോഹന്‍ലാലിന് വേണ്ടി ഒരു സിനിമ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. തിരക്കഥ എം ടി പൂര്‍ത്തിയാക്കിയെങ്കിലും എം ടിക്കുതന്നെ പൂര്‍ണതൃപ്തി വരാത്തതിനാല്‍ അത് വേണ്ടെന്നുവച്ചു. 
 
ചിത്രം മാറ്റിവയ്ക്കാമെന്ന് കോഴിക്കോടെത്തി മോഹന്‍ലാലിനെ അറിയിച്ച ശേഷം മടങ്ങവേ ഹരികുമാര്‍ ഗുരുവായൂരിലിറങ്ങി. ഹോട്ടല്‍ എലൈറ്റില്‍ മുറിയെടുത്തു. ഒരു ഷൂട്ടിംഗ് ആവശ്യത്തിനായി വന്ന മമ്മൂട്ടിയും ആ സമയം എലൈറ്റില്‍ താമസിക്കുന്നുണ്ടായിരുന്നു.
 
അക്കാലത്ത് ഹരികുമാറും മമ്മൂട്ടിയും ചെറിയ സൌന്ദര്യപ്പിണക്കത്തിലായിരുന്നു. എങ്കിലും മമ്മൂട്ടി തൊട്ടടുത്തുണ്ടെന്നറിഞ്ഞപ്പോള്‍ ഹരികുമാറിന് വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് തമ്മില്‍ക്കണ്ട് ലോഹ്യം പറയുകയും മമ്മൂട്ടി ഹരികുമാറിനെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി ലൊക്കേഷനില്‍ പോകുകയും ചെയ്തു. 
 
ഹരികുമാര്‍ - എംടി - മോഹന്‍ലാല്‍ പ്രൊജക്ട് വൈകുമെന്നറിഞ്ഞപ്പോള്‍ ‘എങ്കില്‍ എന്നെവച്ച് ഒരു പ്രൊജക്ട് ആലോചിക്ക്’ എന്ന് മമ്മൂട്ടി ആ കാര്‍ യാത്രയില്‍ ഹരികുമാറിനോട് പറഞ്ഞു. ഉടന്‍ തന്നെ ഹരികുമാര്‍ എം ടിയെ കാണാന്‍ കോഴിക്കോടിന് മടങ്ങി. ഇതിനിടയില്‍ മമ്മൂട്ടി തന്നെ എംടിയെ വിളിച്ച് ഒരു പ്രൊജക്ട് തനിക്കുവേണ്ടി ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു. തന്നെ മമ്മൂട്ടി വിളിച്ച് ഇക്കാര്യം പറഞ്ഞു എന്ന് ഹരികുമാര്‍ എത്തിയപ്പോള്‍ എം ടി അറിയിച്ചു.
 
ഒരാഴ്ച കഴിഞ്ഞപ്പോള്‍ എംടി ഹരികുമാറിനെ വിളിച്ചു. മരണം മുഖാമുഖം കണ്ട ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന തിരിച്ചടികളെക്കുറിച്ച് ഒരു കഥ പറഞ്ഞു.
 
കഥ ഇഷ്ടമായ ഹരികുമാര്‍ ആവേശത്തിലായി. ആ കഥയാണ് ‘സുകൃതം’. മമ്മൂട്ടിക്കും ഹരികുമാറിനും എം ടിക്കും ഏറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ഗംഭീര സിനിമ.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘പ്രതിഫലം നല്‍കാമെന്ന് പറഞ്ഞ് തന്നെ കബളിപ്പിച്ചു’; സംവിധായകനും നിര്‍മ്മാതാവിനുമെതിരെ ഗൗരവ് മേനോന്‍

മികച്ച ബാലതാരത്തിനുള്ള ദേശീയ സംസ്ഥാന സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ച ഗൗരവ് മേനോന്‍, ...

news

മോഹന്‍ലാലിന് താടിവളര്‍ത്താന്‍ ഷൂട്ടിംഗ് ഒന്നരമാസം നീട്ടി‍; ഒടിയന്‍ വരുന്നു, ചെലവ് 100 കോടി!

മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മറ്റൊരു ...

news

ഗ്രേറ്റ്ഫാദര്‍ വന്‍ ഹിറ്റായത് അത് ത്രില്ലറായതുകൊണ്ടല്ല, മറ്റൊരു വലിയ കാരണമുണ്ട്!

ആറുകോടി ചെലവില്‍ ചിത്രീകരിച്ച് 50 കോടിയിലധികം വാരിയ ദി ഗ്രേറ്റ്ഫാദറിന്‍റെ വിജയരഹസ്യം ...

news

ഗ്രേറ്റ്ഫാദര്‍ നേടിയത് 90 കോടി?, ഇന്ത്യന്‍ ബോക്സോഫീസില്‍ മമ്മൂട്ടിയുടെ പടയോട്ടം !

ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം 75 ദിവസം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ...

Widgets Magazine