വായനയുടെ വസന്തമൊരുക്കി ഡിസി മേള

തിരുവനന്തപുരം| WEBDUNIA|
ഡി സി ബുക്സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്കാരികോത്സവത്തിനും തിരുവനന്തപുരത്ത് തുടക്കമായി. കവി ഒ എന്‍ വി കുറുപ്പ് ആണ് ഉദ്ഘാടനം ചെയ്തത്.

മേളയുടെ ഭാഗമായി പുസ്തകപ്രകാശനവും കലാസന്ധ്യയും നടക്കും. 350ലേറെ പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. രാവിലെ പത്തു മണി മുതല്‍ രാത്രി ഒമ്പത് വരെ നടക്കുന്ന പുസ്തകമേളയില്‍ എല്ലാ പ്രധാന ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളും സ്വീകരിക്കും. കനകക്കുന്നില്‍ നടക്കുന്ന മേള നവംബര്‍ 13ന് അവസാനിക്കും.

എം മുകുന്ദന്‍, എം എ ബേബി, പെരുമ്പടവം ശ്രീധരന്‍, കിരണ്‍ ബേദി, അടൂര്‍ ഗോപാലകൃഷ്ണന്‍, സി എസ് വെങ്കിടേശ്വരന്‍, ജഗതി ശ്രീകുമാര്‍, അര്‍ജ്ജുനന്‍ മാസ്റ്റര്‍, ശ്രീകുമാരന്‍ തമ്പി, ചന്ദ്രശേഖര കമ്പാര്‍, ലാല്‍ജോസ്, ശശികുമാര്‍, കെ ഗിരീഷ് കുമാര്‍, എം സിന്ധുരാജ്, എം ജി ശശി, പി കെ രാജശേഖരന്‍, എം ജയചന്ദ്രന്‍, ശരത് തുടങ്ങിയ പ്രമുഖര്‍ മേളയിലെ വിവിധചടങ്ങുകളില്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :