ശിവഗംഗ മണ്ഡലത്തില്‍ മത്സരിക്കുക ചിദംബരത്തിന്റെ മകന്‍

WEBDUNIA| Last Modified വെള്ളി, 21 മാര്‍ച്ച് 2014 (13:10 IST)
PRO
അമ്പത് സീറ്റുകളിലേക്കുളള നാലാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടു.

കേന്ദ്രമന്ത്രി പി ചിദംബരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പകരം ശിവഗംഗ മണ്ഡലത്തില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മത്സരിക്കും.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ വാരാണസി മണ്ഡലത്തില്‍ ആരു മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

തമിഴ്നാട്ടില്‍ ജി കെ വാസനും ഇത്തവണ മത്സരത്തിനില്ല. മണിശങ്കര്‍ അയ്യര്‍ മയിലാടുതുറയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :