വോട്ടര്‍മാരെ കുഴയ്ക്കാന്‍ ആലപ്പുഴയില്‍ അപരന്മാരുടെ പോരാട്ടം

WEBDUNIA|
PRO
അപരന്മാരുടെ ശക്തമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ആലപ്പുഴ ലോക്‍സഭാ മണ്ഡലം. എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സി ബി ചന്ദ്രബാബുവിന് രണ്ട്‌ അപരന്മാരാണുള്ളത്‌.

സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന എം ചന്ദ്രബാബുവും ജി ചന്ദ്രബാബുവുമാണ്‌ അപരന്മാര്‍. യുഡിഎഫ്‌ സ്ഥാനാര്‍ഥി കെ സി വേണുഗോപാലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി സി വേണുഗോപാല്‍ മത്സരിക്കുന്നുണ്ട്‌.

അപരന്മാര്‍ വന്‍ നേതാക്കളെ കടപുഴക്കിയ മണ്ഡലമാണ്‌ ആലപ്പുഴ. വി എം സുധീരന്റെ പരാജയത്തിനിടയാക്കിയത്‌ അപരന്മാരായിരുന്നു. അപര സ്ഥാനാര്‍ഥിയായ സുധീരന്‍ അന്ന്‌ 8,500 ഓളം വോട്ടുകളാണ്‌ പിടിച്ചത്‌.

മാവേലിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രനും അപര ഭീഷണിയുണ്ട്‌. സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുരേന്ദ്രനാണ്‌ ചെങ്ങറയ്ക്ക്‌ അപരനായിട്ടുള്ളത്‌. ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത്‌ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :