ചര്‍ച്ച നടത്തിയത് സീറ്റ് നിഷേധിച്ചതിനു ശേഷം: മുഖ്യമന്ത്രി

തൃശൂര്‍| WEBDUNIA|
PRO
ഇടതുമുന്നണി ആര്‍എസ്പിക്ക് സീറ്റ് നിഷേധിച്ചതിനു ശേഷമാണ്‌ അവരുമായി യുഡിഎഫ് ചര്‍ച്ച നടത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ്‌ അദ്ദേഹം ഇതു പറഞ്ഞത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് നടന്ന യോഗത്തില്‍ താനും പീതാംബരക്കുറുപ്പും ഒരുമിച്ചാണു പങ്കെടുത്തതെന്നും അവിടെ ആര്‍എസ്പിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തന്നോട് മാറി നില്‍ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് പീതാം‍ബരക്കുറുപ്പ് അപ്പോള്‍ പറഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ വിഷയം ഒരു തവണ മാത്രമാണ്‌ സാധാരണ ഗതിയില്‍ ചട്ടമനുസരിച്ച് ചര്‍ച്ച ചെയ്യുക എന്നും ഇതു സംബന്ധിച്ച് 11 ദിവസം ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഉത്തരവാദിത്തം തനിക്കായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :