അമേഠിയിലെ റാലിയില്‍ കൂടുതല്‍ സുരക്ഷ വേണമെന്ന് ആം ആദ്മി പാര്‍ട്ടി

അമേഠി| WEBDUNIA| Last Modified ശനി, 11 ജനുവരി 2014 (15:12 IST)
നെഹ്റുകുടുംബത്തിന്റെ പാരമ്പര്യ സീറ്റായ അമേഠിയില്‍ നടത്തുന്ന ആം ആദ്മി നടത്തുന്ന റാലിയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് എ‌എപി നേതാക്കള്‍.

വെള്ളക്കെട്ടിന്റെ പേരു പറഞ്ഞ് അമേഠിയില്‍ രാഹുലിന്റെ സന്ദീശന പരിപാടി മാറ്റിവച്ചതിനു തൊട്ടുപിന്നാലെ എഎപി അവിടെ റാലി നടത്താല തീരുമാനിക്കുകയായിരുന്നു. ജന വിശ്വാസ് റാലി നയിക്കുന്ന കുമാര്‍ വിശ്വാസിന് രാഹുലിനെതിരെ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മണ്ഡലത്തില്‍ പലയിടങ്ങളിലും ഹോര്‍ഡിംഗുകളും മറ്റും ഉയര്‍ന്നിരുന്നു. അരവിന്ദ് കേജ്രിവാള്‍, മനീഷ് ശിശോദിയ, കുമാര്‍ വിശ്വാസ് എന്നിവരുടെ ചിത്രങ്ങള്‍ പതിച്ചാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്., ഈ പാശ്ചാത്തലത്തിലാണ് റാലിക്ക് കൂടുതല്‍ സുരക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :