കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2020 (14:59 IST)
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ അഹിംസാ മാർഗ്ഗത്തിലൂടെ മുട്ടുകുത്തിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് നാളെ (ഒക്ടോബർ 2). "എൻറെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ബാപ്പുജിയുടെ ജീവിതത്തെ ആസ്‌പദമാക്കി നിരവധി ചിത്രങ്ങളാണ് പിറന്നിട്ടുള്ളത്.
1. ഗാന്ധി മൈ ഫാദർ
ഗാന്ധിയും മകൻ ഹരിലാൽ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം. ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം ചെയ്ത ഈ ചിത്രം ഹരിലാൽ ഗാന്ധിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ചന്തുലാൽ ഭഗുഭായ് ദലാൽ എഴുതിയ 'ഹരിലാൽ ഗാന്ധി: എ ലൈഫ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിർമ്മിച്ചത്.
2. ഗാന്ധി
മഹാത്മ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് 'ഗാന്ധി' എന്ന ചിത്രം അമേരിക്കൻ എഴുത്തുകാരൻ ജോൺ ബ്രൈലി രചിച്ചത്. റിച്ചാർഡ് ആറ്റൻബറോയുടെ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണ് ഇത്. ഓസ്‌കർ ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ച ചിത്രം.
3. ദ മേക്കിങ് ഓഫ് മഹാത്മാഗാന്ധി
ദക്ഷിണാഫ്രിക്കയിലെ മഹാത്മാഗാന്ധിയുടെ യാത്രയെക്കുറിച്ചായിരുന്നു ഈ ചിത്രം. 1996ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ആ വർഷത്തെ രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഫാത്തിമ മീറിന്റെ 'ദി അപ്രന്റീസ്ഷിപ്പ് ഓഫ് എ മഹാത്മാ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്യാം ബെനഗൽ ആണ് സിനിമ സംവിധാനം ചെയ്തത്.