Rahul Gandhi: വയനാടിൽ മത്സരിക്കുമോ? തീരുമാനമെല്ലാം ഇനി രാഹുൽ ഗാന്ധിയുടെ കോർട്ടിൽ

Rahul Gandhi
WEBDUNIA| Last Modified ഞായര്‍, 3 മാര്‍ച്ച് 2024 (08:35 IST)
വയനാട് സീറ്റില്‍ മത്സരിക്കുമോ എന്ന തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ട് എഐസിസി. കണ്ണൂരില്‍ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതില്‍ വിമുഖതയുള്ളതായി കെ സുധാകരന്‍ ഇതിനിടെ സ്‌ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചു. ആദ്യ ഘട്ടം ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള 100 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

വയനാട്ടില്‍ തന്നെ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന അഭിപ്രായമാണ് കെപിസിസിക്കുള്ളത്. വയനാടിനെ പോലെ സുരക്ഷിതമായ മണ്ഡലം വേറെയില്ലെന്ന് എഐസിസിയും വിലയിരുത്തുന്നു. എങ്കിലും തീരുമാനം രാഹുലിന് തന്നെ വിട്ടിരിക്കുകയാണ് നേതൃത്വം. അതിനിടെ രാഹുല്‍ കര്‍ണാടകയിലോ തെലങ്കാനയിലോ മത്സരിക്കണമെന്ന് പാര്‍ട്ടിക്കിടയില്‍ ആവശ്യമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :