Suresh Gopi: തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ സുരേഷ് ഗോപി 'പിണങ്ങി പോയി'; ഇങ്ങനാണെങ്കില്‍ തൃശൂര്‍ വിടുമെന്ന് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് !

അതേസമയം തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്ന് ബിജെപി ജില്ലാ നേതൃത്വം നേരത്തെ വിലയിരുത്തിയിരുന്നു

Lok Sabha Election 2024, Thrissur, Suresh Gopi
Suresh Gopi
WEBDUNIA| Last Modified ശനി, 9 മാര്‍ച്ച് 2024 (15:09 IST)

Suresh Gopi: തിരഞ്ഞെടുപ്പ് പ്രചരണത്തിനു ആളില്ലാത്തതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകരോട് ക്ഷുഭിതനായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഇങ്ങനെ പോകുകയാണെങ്കില്‍ താന്‍ തൃശൂര്‍ വിടുമെന്നും തിരുവനന്തപുരത്ത് പോയി ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരനു വേണ്ടി വോട്ട് ചോദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിനു ആളുകുറഞ്ഞതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേര് ചേര്‍ക്കാത്തതും സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചു.

' നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവര്‍ത്തിച്ചുകൊള്ളാം. എനിക്ക് ഒരു താല്‍പര്യവുമില്ല. ഭയങ്കര കഷ്ടമാണ് കേട്ടോ,' സുരേഷ് ഗോപി പറഞ്ഞു.




അതേസമയം തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്ന് ബിജെപി ജില്ലാ നേതൃത്വം നേരത്തെ വിലയിരുത്തിയിരുന്നു. നിഷ്പക്ഷ വോട്ടുകള്‍ 2019 ലെ പോലെ ഇത്തവണ കിട്ടില്ലെന്നും സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞിട്ടുണ്ടെന്നുമാണ് ജില്ലാ നേതാക്കളുടെ വിലയിരുത്തല്‍. ഇതിനു പിന്നാലെയാണ് തൃശൂരിലെ ബിജെപി പ്രചരണം താളം തെറ്റിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :