WEBDUNIA|
Last Modified ഞായര്‍, 4 ഫെബ്രുവരി 2024 (09:24 IST)
Lok Sabha Election 2024: ആലത്തൂരില്‍ നിന്ന് വീണ്ടും ജനവിധി തേടാന്‍ രമ്യ ഹരിദാസ്. സിറ്റിങ് എംപിമാര്‍ക്കെല്ലാം വിജയ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വീണ്ടും അവസരം നല്‍കുന്നത്. പോളിറ്റ് ബ്യൂറോ അംഗമായ മുതിര്‍ന്ന സിപിഎം നേതാവ് എ.വിജയരാഘവന്‍ ആയിരിക്കും ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ ജയിച്ചത്. അഞ്ച് ലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ രമ്യക്ക് സാധിച്ചു. സിപിഎം സ്ഥാനാര്‍ഥിയായ പി.കെ.ബിജുവായിരുന്നു രണ്ടാം സ്ഥാനത്ത്. ഇത്തവണയും ബിജുവിനെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് വിവരം.
സിറ്റിങ് എംപിമാരെല്ലാം മത്സരിക്കണമെന്നാണ് എഐസിസി നിലപാട്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മാത്രമാണ് അതില്‍ നിന്നു വിട്ടുനില്‍ക്കുക. കണ്ണൂരില്‍ നിന്നുള്ള സിറ്റിങ് എംപിയായ സുധാകരന്‍ ഇത്തവണ മത്സരിക്കില്ല. ഇക്കാര്യം പാര്‍ട്ടി ദേശീയ നേതൃത്വത്തെ സുധാകരന്‍ അറിയിച്ചിട്ടുണ്ട്.