രാഹുല്‍ ഗാന്ധിക്ക് ഇത്രയും സ്വത്തുവകകള്‍ ഉണ്ടോ? നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ ഇങ്ങനെ

11.5 കോടി രൂപയുടെ സ്ഥാവര ആസ്തികളും 9.24 കോടിയുടെ ജംഗമ ആസ്തികളുമാണ് രാഹുലിന് ഉള്ളത്

Rahul Gandhi, Lok Sabha Election 2024, Wayanad, Election News, Webdunia Malayalam
Rahul Gandhi
WEBDUNIA| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (10:05 IST)

വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത് 20 കോടി രൂപയുടെ സ്വത്തുവകകള്‍. ഇന്നലെയാണ് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാട്ടില്‍ കൂടാതെ ഉത്തര്‍പ്രദേശിലെ അമേഠിയിലും രാഹുല്‍ മത്സരിച്ചേക്കും.

11.5 കോടി രൂപയുടെ സ്ഥാവര ആസ്തികളും 9.24 കോടിയുടെ ജംഗമ ആസ്തികളുമാണ് രാഹുലിന് ഉള്ളത്. 55,000 രൂപ പണമായും 26.25 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമായും ഉണ്ട്. 4.33 കോടി രൂപയുടെ ഓഹരി നിക്ഷേപവും 3.81 കോടി രൂപയുടെ മ്യൂച്ചല്‍ ഫണ്ടുമുണ്ട്. 15.21 ലക്ഷം രൂപയുടെ സ്വര്‍ണ ബോണ്ടുകളും 4.20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രാഹുലിന് ഉള്ളതായി രേഖ വ്യക്തമാക്കുന്നു.

11.15 കോടി രൂപയുടെ സ്ഥാവര ആസ്തികളില്‍ പാരമ്പര്യമായി കിട്ടിയ ഡല്‍ഹി മെഹ്‌റൗലിയിലെ കൃഷിഭൂമി ഉള്‍പ്പെടും. ഇത് സഹോദരി പ്രിയങ്കയുടെയും കൂടി പേരിലുള്ളതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :