WEBDUNIA|
Last Modified തിങ്കള്‍, 21 ഏപ്രില്‍ 2008 (18:34 IST)
ദളിത് പ്രവര്‍ത്തകര്‍ക്കായി ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ കേരള ഘടകം 2008 മേയ് 23,24,25 തീയതികളില്‍ തിരുവനന്തപുരത്ത് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പഠന ക്യാമ്പ് നടത്തുന്നു.
ദളിത് ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കല-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ശില്‍പ്പശാലയില്‍ പ്രവേശനം നല്‍കും.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം എന്നിവ സൌജന്യമായിരിക്കും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ വിശദമായ ബയോഡാറ്റ, ഏപ്രില്‍ 30 ന് മുമ്പായി പ്രസിഡന്‍റ് ഭാരതിയ ദളിത് സാഹിത്യ അക്കാദമി, ടിസി 26/2050, ട്യൂട്ടേഴ്‌സ് ലെയ്ന്‍,സ്റ്റാച്യു, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കുക.