PTI | PTI |
ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മറുനാട്ടുകാരനാണെങ്കിലും ഇന്ത്യന്‍ ടീമിലെത്തിയ മലയാളി വേരുകളുള്ള ആദ്യ ക്രിക്കറ്റ് താരം. സെക്കന്ദരാബാദില്‍ 1958ല്‍ ജനിച്ച വത്സന് ഡല്‍ഹിക്കു വേണ്ടിയും റെയില്‍വേസിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. ഇടം കൈയ്യന്‍ ഫാസ്റ്റ് ബൌളറായ വാസന് 75 ഫസ്റ്റ്ക്ലാസ് മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. കളിച്ച മത്സരങ്ങളെക്കാള്‍ 1983 ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാനാകാതെ പോയ ഏക ഇന്ത്യന്‍ ടീമംഗം എന്ന കുസൃതി ചോദ്യത്തിന്റെ ശരിയുത്തരം എന്ന നിലയിലാണ് സുനില്‍ വത്സന് കൂടുതല്‍ പ്രശസ്തനായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |