2008 ലോക മാതൃഭാഷാ വര്‍ഷമായി യുനെസ്കോ ആചരിക്കുകയാണ്. ഫെബ്രുവരി 21 ആണ് ലോക മാതൃഭാഷാ വര്‍ഷം.
ജൈവ വൈവിദ്ധ്യം പോലെ തന്നെ സംരക്ഷിക്കേണ്ടതാണ് സാംസ്കാരിക വൈവിദ്ധ്യവും അതിന്‍റെ ഭാഗമായ ഭാഷാ വൈവിദ്ധ്യവും. സമൂഹത്തിന്‍റെ സംസ്കാരവും തനിമയും ഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
ചില സമൂഹങ്ങള്‍ തനിമയോടെ നിലനില്‍ക്കണമെങ്കില്‍ അതിന്‍റെ ഭാഷയും നിലനില്‍ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മാതൃഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് യുനെസ്കോ തുടക്കമിടാന്‍ കാരണം.
കേരളത്തിന്‍റെ കാര്യത്തിലും ഇത് വളരെ പ്രസക്തമാണ്. തനി കേരളീയത, കേരളീയ സംസ്കാരം നിലനില്‍ക്കണം എന്നുണ്ടെങ്കില്‍ കേരളീയരുടെ ഭാഷയായ മലയാളവും ശുദ്ധമായി നിലനില്‍ക്കേണ്ടതുണ്ട്. ലോകത്തില്‍ ഒരു പക്ഷെ, ഏറ്റവും കൂടുതല്‍ അധിനിവേശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാഷകളില്‍ ഒന്നാണ് മലയാളം.
കേരളം വിടുന്ന മലയാളി മറ്റു ഭാഷകളില്‍ ആമഗ്നനാവുന്നു. അതില്‍ അഭിരമിക്കാനാണ് താത്പര്യം.അതു പിന്നീട് മലയാളത്തില്‍ ഇടകലര്‍ത്തി പ്രയോഗിച്ച് കേമത്തം കാട്ടും. അങ്ങനെ മലയാളം സങ്കരഭാഷയായി മാറും . ഇതു കുറേകാലമായി തുടരുന്നു.