“ഇവിടെ ഇപ്പോള്‍ തന്നെ എല്ലാം ശരിയാണ്, ഇനി എല്‍ഡിഎഫ് വന്നിട്ട് ഇവിടെയൊന്നും ശരിയാക്കാനില്ല” - ഇടതുമുന്നണിയെ പരിഹസിച്ച് സലിംകുമാര്‍!

തിരുവഞ്ചൂരിന് വോട്ടഭ്യര്‍ത്ഥിച്ച് സലിം കുമാര്‍

Salim Kumar, Thiruvanchoor, Jagadeesh, Mammootty, Ganesh, Mohanlal, സലിം‌കുമാര്‍, തിരുവഞ്ചൂര്‍, ജഗദീഷ്, ഗണേഷ്, മമ്മൂട്ടി, മോഹന്‍ലാല്‍
കോട്ടയം| Last Modified ശനി, 7 മെയ് 2016 (11:58 IST)
നല്ല ഒന്നാന്തരം കോണ്‍‌ഗ്രസുകാരനാണ് നടന്‍ സലിംകുമാര്‍. അത് എല്ലാവര്‍ക്കും അറിയാം. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്കായി സജീവ പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ് സലിംകുമാര്‍. ഒരു വ്യത്യാസമേയുള്ളൂ - നല്ല സ്ഥാനാര്‍ത്ഥിയാണെന്ന് സലിമിന് ബോധ്യപ്പെട്ടാല്‍ മാത്രമേ പ്രചരണത്തിനെത്തി നല്ല വാക്കുകള്‍ പറയുകയുള്ളൂ.

കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പ്രചരണത്തിനാണ് സലിംകുമാര്‍ കഴിഞ്ഞ ദിവസം എത്തിയത്. തിരുവഞ്ചൂരിന് വേണ്ടി വോട്ടുചോദിക്കുന്നതിനിടെ ഇടതുമുന്നണിക്കും ബി ജെ പിക്കും സലിംകുമാറിന്‍റെ വക പരിഹാസ ശരങ്ങള്‍ ഏറെ ലഭിച്ചു.

“എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്നാണ് പറയുന്നത്. കേരളത്തിൽ ഇതുവരെ അഞ്ച് ഇടതു മുഖ്യമന്ത്രിമാർ ഉണ്ടായിട്ടും അവർ ഒന്നും ശരിയാക്കിയിട്ടില്ല. പിന്നെ ഇപ്പോള്‍ എങ്ങനെ ശരിയാക്കും. ഇവിടെ എല്‍ ഡി എഫ് വന്നിട്ട് എന്ത് ശരിയാക്കാനാണ്? ഇപ്പോള്‍ തന്നെ ഇവിടെ എല്ലാം ശരിയാണ്” - സലിംകുമാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :