നായരാണെന്ന് ഉറക്കെ പറയുന്നവര്‍ക്കേ വോട്ടുചെയ്യുകയുള്ളൂവെന്ന് എന്‍എസ്എസ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ നിലപാടിനോട് യോജിക്കുന്നവര്‍ക്കു മാത്രമേ ഇനി വോട്ടുചെയ്യുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
നായര്‍ സമുദായ അംഗങ്ങള്‍ക്കു മാത്രമേ വോട്ടു ചെയ്യാവു എന്നല്ല ഉദ്ദേശിച്ചത്. എന്‍എസ്എസിന്റെ നിലപാടിനോട് യോജിക്കുന്നവര്‍ക്കു മാത്രമേ വോട്ടു ചെയ്യുകയുള്ളൂവെന്നാണ് അര്‍ഥമാക്കുന്നതെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം, എന്‍എസ്എസിന്റെ സ്വാധീനം കേന്ദ്രമന്ത്രിയാകുന്നതിനു ഗുണം ചെയ്തിട്ടുണ്ടെന്ന് ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു. എന്‍എസ്എസ് ഉന്നയിച്ച പ്രശ്നങ്ങള്‍ ഇപ്പോഴും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്.എന്‍എസ്എസിന്റെ പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡ് ഗൌരവത്തോടെയാണു കാണുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴ പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.