‘യെച്ചൂരിക്ക് ശേഷം അടുത്ത ലക്ഷ്യം ജി സുധാകരന്‍’; മന്ത്രിയ്ക്ക് ഭീഷണി സന്ദേശം

മന്ത്രി ജി സുധാകരന് ഭീഷണി സന്ദേശം

തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 10 ജൂണ്‍ 2017 (08:31 IST)
മന്ത്രി ജി സുധാകരനെതിരെ ഭീഷണി സന്ദേശം. ഈ മാസത്തില്‍ പലതവണ തവണ ഭീഷണി സന്ദേശം വന്നിരുന്നതായി മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ജൂണ്‍ 5, 6 തിയ്യതികളില്‍ ഭീഷണി വന്നിരുന്നു. അത് കാര്യമാക്കാതിരുന്നില്ല. എന്നാല്‍ സിപിഐഎം ജനറല്‍ സെക്രട്ടറിക്ക് നേരെയുണ്ടായ കയ്യേറ്റത്തിനു ശേഷം വീണ്ടും ഭീഷണി സന്ദേശം വന്നതോടെയാണ് ഈ സന്ദേശങ്ങള്‍ പൊലീസിനു കൈമാറിയതെന്നും ഓഫീസ് അറിയിച്ചു.

ജൂണ്‍ 7ന് വീണ്ടും ഭീഷണി സന്ദേശം വന്നിരുന്നു. സീതാറാം യെച്ചൂരിക്ക് ശേഷം അടുത്ത ലക്ഷ്യം ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണെന്നുമാണ് അതില്‍ സൂചിപ്പിച്ചിരുന്നത്. ജൂണ്‍ 9ന് വീണ്ടും സന്ദേശം വന്നതോടെയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. നേരത്തെ ജി സുധാകരന്‍ രാമനേക്കാള്‍ നല്ലവനാണ് രാവണനെന്നും സീതയെ ലക്ഷ്മണന്റെ അടുത്ത് നിര്‍ത്തി പോയത് ശരിയായില്ലെന്നും പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :