‘മദനിയെ ഗുജറാത്തിന് വിട്ടുകൊടുക്കരുത്’

കോഴിക്കോട്‌| WEBDUNIA|
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി അബ്‌ദുള്‍നാസര്‍ മദനിയെ ഗുജറാത്ത് പൊലീസിന് വിട്ടുകൊടുക്കാന്‍ ശ്രമിച്ചാല്‍ ബാംഗ്ലൂരിലെ വിധാന്‍സൌധത്തിന് മുമ്പില്‍ മരണം വരെ ഉപവാസം നടത്തുമെന്ന് പി ഡി പി ട്രഷറര്‍ അജിത്‌കുമാര്‍ ആസാദ്‌ പറഞ്ഞു. ആരോഗ്യസ്‌ഥിതി കണക്കിലെടുത്ത് മദനിയ്ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്.

മദനിയുടെ കാഴ്‌ചശക്‌തി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കര്‍ണാടകം സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്ളതായും അജിത്‌കുമാര്‍ ആസാദ്‌ ചൂണ്ടിക്കാട്ടി.

അഹമ്മദാബാദ്‌, സൂറത്ത്‌ സ്‌ഫോടനങ്ങളില്‍ മദനിയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമായതായി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :