‘മട്ടന്‍‌കറിയുടെ മണം’: ഗോവിന്ദച്ചാമി നിരാഹാരം നിര്‍ത്തി

കണ്ണൂര്‍| WEBDUNIA|
PRO
PRO
ബിരിയിണിവേണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി നടത്തിവന്ന സമരം ശനിയാഴ്ച അവസാനിപ്പിച്ചു. ജയിലില്‍ വിളമ്പിയ മട്ടന്‍‌കറിയുടെ മണമാണ് ഗോവിന്ദച്ചാമിയെ നിരാഹാരം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. വരാന്തയില്‍ വിളമ്പി വച്ച മട്ടന്‍ കറി നോക്കിനില്‍ക്കവെയാണ് ഒരു ജയില്‍ ജീവനക്കാരന്‍ ഭക്ഷണം കഴിക്കുന്നില്ലെ എന്ന് ചോദിച്ചത്. നിര്‍ബന്ധിച്ചാല്‍ കഴിക്കാം എന്ന മട്ടില്‍ ചാമി മറുപടി പറഞ്ഞതൊടെ നിരാഹാരം അവസാനിപ്പിക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.

തുടര്‍ന്ന് നിരാഹാരസമരം അവസാനിപ്പിച്ചതായി എഴുതി ഒപ്പിട്ട് തന്നിട്ട് ഭക്ഷണം കഴിച്ചോളു എന്ന് ജയിലര്‍ പറഞ്ഞു. എവിടെ വേണമെങ്കിലും ഒപ്പിടാമെന്ന മാനസീകാവസ്ഥയിലായിരുന്നു ഗോവിന്ദച്ചാമി. തുടര്‍ന്ന് സ്വാമി തമിഴില്‍ പറഞ്ഞു കൊടുത്തത് സഹതടവ്കാരന്‍ മലയാളത്തില്‍ എഴുതി. ഇത് ഗോവിന്ദച്ചാമിയെ വായിച്ച് കേള്‍പ്പിച്ച് ഒപ്പും വാങ്ങി.തുടര്‍ന്ന് മട്ടന്‍കറിയും തൈരും രസവുംകൂട്ടി സന്തോഷത്തോടെ ഭക്ഷണം കഴിച്ചു.

സൌമ്യവധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ഗോവിന്ദച്ചാമി. ഇഷ്ടഭക്ഷണമായി താന്‍ ആവശ്യപ്പെട്ട ബിരിയാണിയും ചിക്കനുമുള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇയാള്‍ നിരാഹാരം ആരംഭിച്ചത്.

രാവിലെ ഇഡ്‌ലിയോ ദോശയൊ, ഉച്ചയ്ക്ക് ബിരിയാണി, വൈകിട്ട് പൊറോട്ടയും ഇറച്ചിയും എന്നീ വിഭങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാര്‍ഡര്‍മാരുമായി കലഹിച്ചിരുന്ന ഗോവിന്ദച്ചാമി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് നാടകാമാണെന്ന് ജയിലധികൃതര്‍ മനസിലാക്കിയിരുന്നു.

തുടര്‍ന്നാണ് ഗോവിന്ദച്ചാമി ജയിലധികൃതര്‍ക്ക് കത്തുനല്‍കിയത്. ജയിലില്‍ സൌകര്യം കുറവാണ്, ബന്ധുക്കള്‍ക്ക് തന്നെ വന്ന് കാണാന്‍ സൌകര്യമുണ്ടാക്കികൊടുക്കണം. അതിനാല്‍ പൂജപ്പുരയിലെ ജയിലിലേക്ക് തന്നെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ കത്തിന് പിന്നാലെയാണ് തന്റെ ഇഷ്ട വിഭവങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടാമത്തെ കത്ത് നല്‍കിയത്. വിഭങ്ങള്‍ നല്‍കിയില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :