‘പെണ്ണെഴുത്തെന്നാല്‍ അരാജകത്വത്തിന്റെ രചനകള്‍’

തൃശ്ശൂര്‍| WEBDUNIA|
PRO
PRO
പെണ്ണെഴുത്തെന്നാല്‍ അരാജകത്വത്തിന്റെ രചനകളെന്ന് ആക്ഷേപം. പെണ്ണെഴുത്തിനെതിരെ തൃശ്ശൂര്‍ അതിരൂപതയാണ് രംഗത്തെത്തിയിരിക്കുന്നത്. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിലെ ലേഖനത്തിലാണ് വിമര്‍ശനം.

മാധവിക്കുട്ടിയും സാറാജോസഫും നടത്തിയത് അരാജകത്വത്തിന്റെ രചനകളാണെന്നും പെണ്ണെഴുത്ത് എന്ന പേരില്‍ ഇവരിറക്കിയത് വികലസൃഷ്ടികളാണെന്നും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ലേഖനം എഴുതിയത് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ലൈംഗിക അരാജകത്വവും വ്യഭിചാരവും ഇവര്‍ തെറ്റായി കാണുന്നില്ല. സര്‍വ കുഴപ്പങ്ങള്‍ക്കും മതത്തെ പഴിക്കുന്നുവെന്ന് വിമര്‍ശനം ഉണ്ടെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം പെണ്ണെഴുത്ത് എന്ന സാഹിത്യ സൃഷ്ടിയുടെ മൂല്യത്തെ മനസ്സിലാക്കിയിട്ടുള്ളവര്‍ വേണം അഭിപ്രായം പറയാനെന്ന് സാറാ ജോസഫ് പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :