‘പിണറായി സമുദായങ്ങളെ തമ്മില്‍ തെറ്റിക്കുന്നു’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതിനാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശ്രമിക്കുന്നെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍ ആരോപിച്ചു‍. നായര്‍, ഈഴവ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനാണ് പിണറായി പണിപ്പെടുന്നത്. ആളുകളെ തമ്മിലടിപ്പിക്കുന്ന പ്രസ്‌താവനകള്‍ ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ലെന്നും ഗണേഷ്‌ കുമാര്‍ ഗുരുവായൂരില്‍ അഭിപ്രായപെട്ടു.

ജാതി - മത സംഘടനകളെ പിണറായി ബുധനാഴ്ച നിശിതമായി വിമര്‍ശിച്ചിരുന്നു. ജാതിസംഘടനകള്‍ പിന്തുണയ്ക്കുന്നതു കൊണ്ടാണ് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നതെന്നാണ് എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലിരിക്കുന്നവര്‍ വിശ്വസിക്കുന്നതെന്ന് പിണറായി പറഞ്ഞു. ഇടതുമുന്നണിയെ എതിര്‍ക്കുന്ന പരസ്യമായ നിലപാടാണ് എന്‍ എസ് എസ് കൈക്കൊണ്ടത്. പല മണ്ഡലങ്ങളിലും എസ് എന്‍ ഡി പി ഇടതുമുന്നണിക്ക് എതിരായ നിലപാട് സ്വീകരിച്ചു. എസ് എന്‍ ഡി പിയുടേത് കാപട്യമുള്ള സമീപനമായിരുന്നു. പക്ഷേ, ജാതി സംഘടനകളുടെ ആഹ്വാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ജനങ്ങള്‍ എല്‍ ഡി എഫിന് വോട്ടു ചെയ്തു. ജാതി സംഘടനകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാനാവില്ല - പിണറായി വ്യക്തമാക്കി.

മുസ്ലിം സംഘടനകള്‍ എല്‍ ഡി എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കോഴിക്കോട്ടെ എല്‍ ഡി എഫിന്‍റെ മികച്ച പ്രകടനം ഇതാണ് വ്യക്തമാക്കുന്നത്. ക്രിസ്തീയ സഭകളും ഇടതുമുന്നണിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്ന് പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :