പത്രങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ പണി ചെയ്യരുതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പത്രമുതലാളിമാര്‍ വിഷം കഴിച്ച് മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പത്രക്കാര്‍ ചിലര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി പ്രതിരോധമന്ത്രി എ കെ ആന്റണിയുടേത് കപട ആദര്‍ശമാണെന്നും വി എസ് കുറ്റപ്പെടുത്തി. ആന്റണിയുടെ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. ഇതിന് ആന്റണി നാടിനോട് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.
ലതികാ സുഭാഷ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. സ്പെക്ട്രം അഴിമതിയുടെ കാലത്ത് പ്രശസ്തനായ ഒരു ഗാന്ധിയനായ അണ്ണാ ഹസാരെ നടത്തുന്ന സമരത്തിന് താനും തന്റെ പാര്‍ട്ടിയും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും വി എസ് പറഞ്ഞു.
പി ശശി വിഷയത്തില്‍ അന്വേഷണം നടത്തി വ്യക്തമായ നടപടി സ്വീകരിക്കുമെന്നും വി എസ് പറഞ്ഞു.