‘ജോര്‍ജ് രഹസ്യങ്ങളുടെ കലവറ; ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റിയാല്‍ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടി വരും’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി സി ജോര്‍ജിനെ മാറ്റിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കേണ്ടിവരുമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ഈ ഭയം കാരണമാണ് ചീഫ് വിപ്പിനെ കയറൂരി വിട്ടത്.

രഹസ്യങ്ങളുടെ കലവറയാണ് ജോര്‍ജ്. ഗുരുതരമായ അധര്‍മ്മങ്ങളുടെ വിവരങ്ങള്‍ അദ്ദേഹത്തിനറിയാം. ബി ജെ പി പരിപാടിയിലല്ല, ആര്‍ എസ് എസ്സിന്റെ ചടങ്ങില്‍ പങ്കെടുത്താല്‍പ്പോലും അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാന്‍ പോകുന്നില്ല.

ബിജെപിയുമായി സഖ്യത്തിനാണ് എ ഗ്രൂപ്പിന്റെ ശ്രമമെന്നും കോടിയേരി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് തട്ടിപ്പുകേന്ദ്രം മാത്രമല്ല, കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടിന്റെ പാലം പണിയുന്ന സ്ഥലംകൂടിയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം ആരോപിച്ചു. എല്‍ഡിഎഫിന്റെ ക്‌ളിഫ് ഹൗസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :