‘ജയചന്ദ്രാ നിനക്കുള്ളതും ഒരു പെണ്‍കുട്ടിയാണ്, നാളെ അതിനേയും ചതിക്കരുത്’ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

‘ഡിജിപിയും എഡിജിപിയും ഒക്കെ സ്വന്തം പോക്കറ്റിലല്ലേ? ജയചന്ദ്രാ അന്നു നീ വന്നു കാലു പിടിച്ചില്ലായിരുന്നുവെങ്കില്‍ എനിക്കും പോകാമായിരുന്നു’ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

aparna| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (08:23 IST)
മന്ത്രി എ കെ ശശീന്ദ്രനെ രാജിവെപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ചത് മംഗളം ചാനല്‍ ആയിരുന്നു. മംഗളത്തിലൂടെ പുറത്തുവിട്ട ഓഡിയോ വിവാദമാവുകയും ഇതേതുടര്‍ന്നുമാണ് മന്ത്രി രാജി വെച്ചത്. സംഭവത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ മംഗളത്തില്‍ നിന്നും ജോലി രാജിവെച്ചിരുന്നു. ഇപ്പോഴിതാ, ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ രൂക്ഷമായി വിമര്‍ശിച്ച് ജീവനക്കാരിയുടെ ഫെസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മംഗളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് തീരെ ആഗ്രഹിച്ചതല്ല. എന്തിനായിരുന്നു അനിയത്തിയെന്നും സഹോദരിയെന്നുമൊക്കെപ്പറഞ്ഞ് കൂടെ നിര്‍ത്തി ചതിച്ചത്? ഒരു തെറ്റു ചെയ്താല്‍ അത് ഏറ്റെടുക്കണം. അല്ലാതെ മറ്റുളളവരുടെ തലയില്‍ വെച്ചു കെട്ടി രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്. ഓ... അതെങ്ങനെയാ... DGP യും ADGP യും ഒക്കെ സ്വന്തം പോക്കറ്റില്‍ അല്ലേ. അപ്പോള്‍ ആരുടെ തലയില്‍ വെച്ചും രെക്ഷപ്പെടാമല്ലോ അല്ലേ R .ജയചന്ദ്രാ.

അന്നു നീ വന്നു കാലു പിടിച്ചില്ലായിരുന്നെങ്കില്‍ മംഗളത്തിലെ സഹപ്രവര്‍ത്തക മറ്റു ചാനലുകളില്‍ പോയി പറഞ്ഞ പോലെ എനിക്കും രക്ഷപ്പെടാമായിരുന്നു. അന്നു നീ പറഞ്ഞത് ഒന്നും സംഭവിക്കില്ല മോളേ എന്നാണ്. ഇനിയൊരാളെയും ഇങ്ങനെ ചതിക്കരുത്. ഇതല്ല മാധ്യമ പ്രവർത്തനം എന്നു നീ മനസ്സിലാക്കണം. ഓരോ സ്ഥാപനത്തിലും ഓരോരുത്തര്‍ ജോലിക്ക് കയറുന്നത് ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടായിരിക്കും. അതൊക്കെ സ്വന്തം പദവിയും വൃത്തികെട്ട മനസ്സും ഉപയോഗിച്ച് നശിപ്പിക്കരുത്. നിനക്കും ഉള്ളത് ഒരു പെണ്‍കുട്ടിയാണ്. നാളെ അതിനെയും ചതിക്കരുത്.

വൈകിയെങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ നീ കരുതും ഞാന്‍ നിന്നെ പേടിച്ച് ഇരിക്കുകയാണെന്ന്. ആരൊക്കെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതി നിന്നെ വിടില്ല...


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :