‘കേരളത്തിനു മാത്രമായി മാനദണ്ഡങ്ങള്‍ മാറ്റാന് കഴിയില്ല’

കണ്ണൂര്‍:| WEBDUNIA|
പ്രകൃതി ദുരന്ത ദുരിതാശ്വാസത്തിനുള്ള മാനദണ്ഡങ്ങള്‍ കേരളത്തിനു മാത്രമായി മാറ്റാന്‍ കഴിയില്ലെന്ന്‌ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങള്‍ കൂടി ആവശ്യപ്പെട്ടാല്‍ വിഷയം ചര്‍ച്ച ചെയ്യും. എല്ലാ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പന്ത്രണ്ടാം ധനകാര്യ കമ്മിഷനാണ് ഇപ്പോഴത്തെ രീതിയല്‍ ദുരിതാശ്വാസ മാനദണ്ഡങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്‌. ഇതനുസരിച്ചാണ്‌ കാലവര്‍ഷക്കെടുതിയില്‍ കേരളത്തിനും സഹായം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു‌.

കേരളത്തിലെ ക്രമസമാധാന പ്രശ്നങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :