‘കാട്ടില്‍ എന്തൊക്കെയുണ്ടെന്ന് പിള്ളയ്ക്കറിയാം’

ആലപ്പുഴ| WEBDUNIA|
PRO
PRO
വനം വകുപ്പില്‍ എന്തൊക്കെയുണ്ടന്ന് മനസ്സിലാക്കി തന്നെയാണ് ആര്‍ ബാലകൃഷ്‌ണപിള്ള മകന്‍ കെ ബി ഗണേഷ്കുമാറിന് വേണ്ടി ആ വകുപ്പ്‌ ചോദിച്ചുവാങ്ങിയതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടടി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒന്നും കാണാതെ ആരും വെള്ളത്തില്‍ ചാടില്ല. ടുറിസത്തെക്കാള്‍ മെച്ചപ്പെട്ട വകുപ്പാണ് വനം എന്നാണ് കേരളാ കോണ്‍ഗ്രസ് (ബി) പറയുന്നത്. അങ്ങനെ പറയുമ്പോള്‍ എന്താണ് മെച്ചമെന്ന് എല്ലാവര്‍ക്കും മനസ്സിലാകുമെന്നും കാട് ഇനി എന്താകുമെന്ന് കാത്തിരുന്ന് കാണണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ലോട്ടറി കേസില്‍ യു ഡി എഫിന് വേണ്ടി ഏറ്റവുമധികം വാദിച്ച വി ഡി സതീശനെ കോണ്‍ഗ്രസ്‌ തഴഞ്ഞത് യു ഡി എഫ് മന്ത്രിസഭയ്ക്ക് കളങ്കമായി മാറിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യു ഡി എഫ്‌ മന്ത്രിമാരെ നിശ്‌ചയിക്കുന്നത്‌ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്ന മാഫിയ ആണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കെ മുരളിധരനെ ഒഴിവാക്കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന് വേണ്ടി ഏറ്റവും കൂടുതല്‍ വാദിക്കേണ്ട രമേശ്‌ ചെന്നിത്തല മിണ്ടാതിരിക്കുകയാണ്‌ ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :