aparna|
Last Modified തിങ്കള്‍, 31 ജൂലൈ 2017 (15:04 IST)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കാറില്‍ കയറാന്‍ ഒരുങ്ങിയ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ ശകാരം. കൊല്ലം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കരുമാലില്‍ സുകുമാരന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ചടങ്ങ് കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങിയപ്പോള്‍ കാറിനകത്ത് മറിയാമ്മ ഉമ്മന്‍ ഇരുപ്പുണ്ടായിരുന്നു. കാറിന്റെ മുന്‍സീറ്റില്‍ ഉമ്മന്‍ചാണ്ടി കയറിയപ്പോള്‍
ബിന്ദു കൃഷ്ണ ഉടനെ പിന്‍സീറ്റിലേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍, ബിന്ദു കൃഷ്ണയോട് ഇറങ്ങിപ്പോകാന്‍ മറിയാമ്മ കൈ ഉയര്‍ത്തി ആവശ്യപ്പെടുകയായിരുന്നു. ഉമ്മന്‍ചാണ്ടി വിലക്കിയെങ്കിലും പിന്മാറിയില്ല. കാറില്‍ മറ്റുള്ളവര്‍ കയറുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് മറിയാമ്മ തുറന്നടിച്ചു.
സംഭവം കുറച്ചകലെ നിന്ന് വീക്ഷിച്ചവര്‍ അടുത്തേക്ക് എത്തിയതോടെ ബിന്ദു കൃഷ്ണ കാറില്‍ കുടുങ്ങിയ അവസ്ഥയില്‍ എത്തി. രംഗം വഷളാകാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഡ്രൈവറോട് കാറെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.