‘അഞ്ചാം മന്ത്രി വിവാദത്തോടെ ശനിദശ ആരംഭിച്ചു‘; മുസ്ലീം ലീഗിനെതിരെ വീക്ഷണത്തില്‍ രൂക്ഷ വിമര്‍ശനം

കൊച്ചി| WEBDUNIA|
PRO
യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യ ഘടകകക്ഷിയായ മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ രൂക്ഷ വിമര്‍ശനം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ശനിദശ ആരംഭിച്ചത് അഞ്ചാം മന്ത്രി വിവാദത്തോടെയാണെന്നാണ് ലേഖനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹത്തിന്റെ ഫലമായിരുന്നു. ഈ വിവാദങ്ങള്‍ കേരളത്തില്‍ വര്‍ഗീയ വേര്‍തിരിവിന് ഇടയാക്കിയെന്നും ഏഡിറ്റോറിയല്‍ പേജില്‍ നല്‍കിയ ലേഖനത്തില്‍ പറയുന്നു.

കെഎന്‍എ ഖാദര്‍ സംഘപരിവാറിനെ സുഖിപ്പിക്കുകയായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലിഗ് എംഎല്‍എ കൂടിയായ ഖാദര്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിജയം പ്രവചിക്കുകയാണ്. ഖാദര്‍ നടത്തിയത് സത്യസന്ധമായ വിലയിരുത്തലല്ലെന്നും വീക്ഷണത്തിലെ ലേഖനത്തില്‍ പറയുന്നു.

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജിലും ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രികയില്‍ വന്ന ലേഖനം മുസ്ലീം ലീഗിന്റെ നിലപാടല്ലെന്നും ലേഖകന്റെ അഭിപ്രായമാണെന്നും നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളും സ്വീകരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :