ഹൈദരാബാദ് സര്‍വകലാശാലയില്‍ അറസ്റ്റിലായ 27 പേര്‍ക്കും ജാമ്യം

രോഹിത് വെമുലയുടെ ആത്മഹത്യക്ക് ഉത്തരവാദിയെന്ന് ആരോപിക്കുന്ന ഹൈദരാബാദ് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ അപ്പറാവുവിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത 27 പേര്‍ക്കും കോടതി ജാമ്യം അനുവധിച്ചു. മിയാപൂര്‍ മെട്രോപൊളീറ്റന്‍ കോടതിയാണ് രണ്ട് അധ്യാപ

ഹൈദരാബാദ്, രോഹിത് വെമുല,  Haidrabad, Rohith Vemula
ഹൈദരാബാദ്| rahul balan| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (17:03 IST)
രോഹിത് വെമുലയുടെ ആത്മഹത്യക്ക് ഉത്തരവാദിയെന്ന് ആരോപിക്കുന്ന ഹൈദരാബാദ് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ അപ്പറാവുവിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത 27 പേര്‍ക്കും കോടതി ജാമ്യം അനുവധിച്ചു. മിയാപൂര്‍ മെട്രോപൊളീറ്റന്‍ കോടതിയാണ് രണ്ട് അധ്യാപകര്‍ക്കും 25 വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യം അനുവധിച്ചത്. ഒമ്പത് മലയാളികളും ഇതില്‍ ഉള്‍പ്പെടും.

ഈമാസം മാര്‍ച്ച് 22 നാണ് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കാമ്പസില്‍ കയറി പോലീസ് അറസ്റ്റ് ചെയ്തത്. അവധിയിലായിരുന്ന അപ്പ റാവു വീണ്ടും ചുമതലയേറ്റതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹമാണ് കാമ്പസില്‍ വിന്യസിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :