ഹെല്‍മറ്റ് വെയ്ക്കാതെ ബൈക്കോടിച്ചു; ദുല്‍ഖര്‍ വിവാദത്തില്‍

കൊച്ചി| WEBDUNIA|
PRO
PRO
ഹെല്‍മറ്റ് വെയ്ക്കാതെ കൊച്ചി നഗരത്തിലൂടെ യുവടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബൈക്കോടിച്ചത് വിവാദമായി‍. പുതിയ ചിത്രമായ നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു ദുല്‍ഖറിന്റെ ബൈക്ക് യാത്ര.

ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ ചിത്രത്തിന്റെ ഓഡിയോ റിലീസിംഗ് നടന്നിരുന്നു. ഇതിനു ശേഷമായിരുന്നു ദുല്‍ഖറിന്റെ യാത്ര. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ നഗരത്തിലൂടെ ഹെല്‍മെറ്റില്ലാതെയായിരുന്നു നഗരപര്യടനം.

ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച സണ്ണി വെയ്‌നായിരുന്നു ദുല്‍ഖറിന്റെ ബൈക്കിന്റെ പിന്നില്‍. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരം അനിഖയും ദുല്‍ഖറിന്റെ ബൈക്കിന്റെ മുന്നിലുണ്ടായിരുന്നു. ഇരുപതിലധികം ബുള്ളറ്റുകളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ദുല്‍ഖര്‍ ഫാന്‍സും ഒപ്പമുണ്ടായിരുന്നു. ദുല്‍ഖറിനെതിരേ കൊച്ചി ട്രാഫിക് പോലീസ് നിയമടപടി സ്വീകരിക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :