ഹൃദയാഘാതം: മലയാളി വിദ്യാര്‍ത്ഥി ചൈനയില്‍ മരിച്ചു

ബെയ്ജിങ്‌| WEBDUNIA| Last Modified ചൊവ്വ, 15 ജൂണ്‍ 2010 (10:13 IST)
ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി ചൈനയില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി ഹനീഫയുടെ മകന്‍ മുഹമ്മദ്‌ ഷെറീനാ(21)ണ്‌ നിര്യാതനായത്‌. ഹനീഫ അബുദാബിയില്‍ ജോലി ചെയ്തു വരികയാണ്.

കോഴ്സ്‌ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം കൂടി ബാക്കി നില്‍ക്കേയാണ് മരണം ഷെറീനെ തട്ടിയെടുത്തത്. അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി വിഭാഗത്തില്‍ സ്റ്റോര്‍ കീപ്പറായ ഹനീഫ കഴിഞ്ഞ 35 വര്‍ഷമായി യുഎഇയിലുണ്ട്‌. മാതാവ്‌ ദാദിയും അബുദാബിയിലാണ്.

എട്ടു മാസം മുമ്പ്‌ അവധിക്ക്‌ നാട്ടില്‍ വന്നു പോയതാണ്‌ മുഹമ്മദ്‌ ഷെറീന്‍. ബാംഗൂരില്‍ എഞ്ചിനീയറായ മുഹമ്മദ്‌ നിദാഫ്‌, മുഹമ്മദ്‌ സജിന്‍ എന്നിവരാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :