ഹര്‍ത്താല്‍ നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താലിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഇന്ന് ഹര്‍ത്താല്‍ നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.

സാധാരണക്കാരെയും ദിവസക്കൂലിക്കാരായ ജോലിക്കാരെയുമാണ് ഹര്‍ത്താല്‍ ബാധിക്കുന്നത്. ഇത്തരത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹര്‍ത്താലുകള്‍ കേരളത്തെ പിന്നോട്ടടിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. മറ്റൊരു കേസിന്റെ വാദത്തിനിടെയാണ് ജസ്റ്റിസ് സിരിജഗന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇടതുമുന്നണി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ സംസ്ഥാനത്ത് ഏറെക്കുറെ പൂര്‍ണ്ണമാണ്. ചിലയിടങ്ങളില്‍ ചെറിയതോതില്‍ അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :