ഹരിപ്പാട് പാചകവാതക ടാങ്കര്‍ മറിഞ്ഞു; പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നു

ആലപ്പുഴ| WEBDUNIA|
PRO
ഹരിപ്പാടിന് അടുത്ത് ആര്‍ കെ ജംഗ്ഷനില്‍ ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്ക്. ഇന്നു രാവിലെയാണ് അപകടമുണ്ടായത്.

ദേശീയപാതയിലെ ഗതാഗതം മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്. ഐഒസിയുടെ വിദഗ്ദസംഘം രാവിലെ സംഭവസ്ഥലത്തെത്തും. സുരക്ഷാചുമതല കളക്ടര്‍ക്കാണ്.

അപകടത്തെത്തുടര്‍ന്ന് പാചകവാതക ചോര്‍ച്ചയില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പൊലീസും അഗ്നിശമനസേനയും അറിയിച്ചു. മുന്‍കരുതലായാണ് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :