ഹയര്‍സെക്കന്‍ഡറി ഫലം ഇന്ന്

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 8 മെയ് 2013 (09:57 IST)
PRO
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഇന്നു 12.30നു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്‌ പ്രസിദ്ധീകരിക്കും.

3,86,100 പേരാണു പ്ലസ്‌ ടു പരീക്ഷ എഴുതിയത്‌. ഗ്രേസ്‌ മാര്‍ക്ക്‌ ഉള്‍പ്പെടെയുള്ള ഫലമായിരിക്കും പ്രസിദ്ധീകരിക്കുകയെന്ന്‌ ഹയര്‍സെക്കന്‍ഡറി അധികൃതര്‍ അറിയിച്ചു.

പ്ലസ് വണ്‍ ഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കും. 4,36,184 പേർ പ്ലസ് വണ്‍ എഴുതിയിട്ടുണ്ട്. 66 കേന്ദ്രീകൃത ക്യാമ്പുകളിലായി 22,645 അദ്ധ്യാപകര്‍ മൂല്യനിര്‍ണയം നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :