ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 83.96 വിജയശതമാനം

തിരുവനന്തപുരം| JOYS JOY| Last Updated: വ്യാഴം, 21 മെയ് 2015 (12:34 IST)
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 83.96 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബ് ആണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയശതമാനം ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 79.39 ആയിരുന്നു. ഏറ്റവും അധികം വിജയം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിനാണ്. 59 സ്കൂളുകള്‍ നൂറുശതമാനം വിജയമുണ്ടാക്കി.

ഏറ്റവും കൂടുതല്‍ വിജയം കോഴിക്കോട് ജില്ലയിലാണ് - 87.5 ശതമാനം. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം - 76.17 ശതമാനം.

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 10839 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 3071 ആണ്‍കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ 7769 പെണ്‍കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മുന്നില്‍ നിന്നു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലവും വിദ്യാഭ്യാസമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. 91.63 ശതമാനം ആണ് വി എച്ച് എസ് സിയുടെ വിജയശതമാനം. വി എച്ച് എസ് സി പരീക്ഷയില്‍ വയനാട് ജില്ലയാണ് ഏറ്റവും മികച്ച വിജയമുണ്ടാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :